Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹാരിയും മേഗനും കുഞ്ഞിന് രാജ്​ഞിയുടെ​ പേരിട്ടത്​ അനുമതി വാങ്ങാതെ; പുതിയ വിവാദം- ബി.ബി.സിക്കെതിരെ നിയമ നടപടിക്ക്​ ഹാരി
cancel
Homechevron_rightNewschevron_rightWorldchevron_right'ഹാരിയും മേഗനും...

'ഹാരിയും മേഗനും കുഞ്ഞിന് രാജ്​ഞിയുടെ​ പേരിട്ടത്​ അനുമതി വാങ്ങാതെ'; പുതിയ വിവാദം- ബി.ബി.സിക്കെതിരെ നിയമ നടപടിക്ക്​ ഹാരി

text_fields
bookmark_border

ലണ്ടൻ: ബ്രിട്ടീഷ്​ രാജകുടുംബത്തിൽനിന്ന്​ ​പിണങ്ങിയിറങ്ങിയ ഹാരി- മേഗൻ ദമ്പതികൾക്ക്​ പിറന്ന രണ്ടാം കുഞ്ഞിന്​ നൽകിയ പേരിനെ ചൊല്ലി പുതിയ വിവാദം. എലിസബത്ത്​ രാജ്​ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായിരുന്ന ലിലിബെറ്റ് എന്നത്​ കുഞ്ഞിന്​ നൽകു​ംമുമ്പ്​ രാജകുടുംബത്തിനോട്​ സമ്മതം വാങ്ങേണ്ടിയിരുന്നുവെന്നും അതുണ്ടായില്ലെന്നും കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച്​ ബ്രിട്ടീഷ്​ മാധ്യമമായ ​ബി.ബി.സി റിപ്പോർട്ട്​ ചെയ്​തിരുന്നു. ചാനലി​െൻറ കൊട്ടാര ലേഖകൻ ജോണി ഡയ്​മണ്ട്​ ആണ്​ മുതിർന്ന ഉ​േദ്യാഗസ്​ഥനെ ഉദ്ധരിച്ച്​ രാജകുടുംബത്തി​െൻറ പ്രതിഷേധം പരസ്യമാക്കിയത്​. എന്നാൽ, റിപ്പോർട്ട്​ പുറത്തുവന്ന്​ ഒന്നര മണിക്കൂർ കഴിഞ്ഞ്​ ബി.ബി.സിക്കെതിരെ കടുത്ത ഭാഷയിൽ ഹാരി രംഗത്തെത്തി. മകൾ പിറന്നശേഷം രാജ്​ഞിയെ ആയിരുന്നു താൻ ആദ്യം വിളിച്ചതെന്നും കുടുംബത്തെ വിളിച്ച്​ സമ്മതം വാങ്ങിയിരുന്നുവെന്നും പ്രസ്​താവനയിൽ അറിയിച്ചു. വെള്ളിയാഴ്​ച മേഗന്​ പിറന്ന കുഞ്ഞിന്​ ലിലിബെറ്റ്​ എന്നതിനൊപ്പം ഹാരിയുടെ മാതാവി​െൻറ പേരായ ഡയാന എന്നു കൂടി ചേർത്താണ്​ പേരിട്ടത്​. 95കാരിയായ രാജ്​ഞി കുഞ്ഞായിരിക്കെ വിളിപ്പേരായിരുന്നു ലിലിബെറ്റ്​ എന്നത്​. ജോർജ്​ അഞ്ചാമൻ രാജാവാണ്​ ആദ്യം ആ പേരുകൂട്ടി വിളിച്ചിരുന്നത്​. പിന്നീട്​ ഭർത്താവ് ഫിലിപ്​ രാജകുമാരനും വിളിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BBCQueenHarrydaughter Lilibet
News Summary - Harry wages war with BBC: Furious prince threatens legal action over claim he did not consult Queen before naming his daughter Lilibet
Next Story