ഹാവ്ലോക്കില്ല, ഇനി ഗുരുനാനാക്
text_fieldsലണ്ടൻ: ബ്രിട്ടനിലെ ഹാവ്ലോക് റോഡ് ഇനി അറിയപ്പെടുക പഴയ ആ ബ്രിട്ടീഷ് സൈനിക മേധാവിയുടെ പേരിലായിരിക്കില്ല. സിഖ്മത സ്ഥാപകനായ ഗുരുനാനാക്കിെൻറ പേരിലായിരിക്കും. ലണ്ടനിൽ ഏറ്റവും വലിയ ഗുരുദ്വാര ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ 1857ൽ നടന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് മേജർ ജനറലായിരുന്ന സർ ഹെൻറി ഹാവ്ലോകിെൻറ പേരിലായിരുന്നു ഈ റോഡ് ഇത്രയുംകാലം അറിയപ്പെട്ടിരുന്നത്. ഗുരുനാനാക്കിെൻറ 551ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുനർനാമകരണം. പൊതുസ്ഥലങ്ങളുടെ വൈവിധ്യവത്കരണത്തിനായി ലണ്ടൻ മേയർ സാദിഖ് ഖാൻ നിയമിച്ച കമീഷെൻറ നിർദേശപ്രകാരമാണ് പേരു മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.