കാർഗിൽ പദ്ധതി എതിർത്തതിനാണ് തന്നെ പുറത്താക്കിയത് -നവാസ് ശരീഫ്
text_fieldsലാഹോർ: കാർഗിൽ കൈയേറ്റ പദ്ധതി എതിർത്തതിനാണ് 1999ൽ പട്ടാള മേധാവി ജനറൽ പർവേശ് മുശറഫ് തന്നെ പുറത്താക്കിയതെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു. തന്റെ നിലപാട് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. താൻ പ്രധാനമന്ത്രിയായിരിക്കെ രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ പാകിസ്താൻ സന്ദർശിച്ചു. തന്റെ ഭരണകാലത്ത് മാത്രമാണ് ഇത് സംഭവിച്ചത്. ഇന്ത്യയുമായും മറ്റു അയൽരാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഇന്ത്യ, അഫ്ഗാനിസ്താൻ, ഇറാൻ എന്നിവയുമായി ബന്ധം മെച്ചപ്പെടുത്തണം. ചൈനയുമായി കൂടുതൽ ശക്തമായ ബന്ധം ആവശ്യമാണ്.
അയൽരാജ്യങ്ങളേക്കാൾ പാകിസ്താൻ സാമ്പത്തിക വികസനത്തിൽ പിന്നാക്കമായത് ഖേദകരമാണ്. ഇംറാൻ ഖാന്റെ ഭരണകാലത്താണ് സാമ്പത്തികരംഗം തകർന്നത്. നമുക്ക് ആഡംബര കാറിൽ കറങ്ങാനായി അധികാരം വേണ്ട. പക്ഷേ, ഈ രാജ്യത്തെ നശിപ്പിച്ചവരെയും നമുക്കെതിരെ കള്ളക്കേസ് എടുത്തവരെയും കണക്കുപറയിക്കാൻ നാം അധികാരത്തിൽ എത്തിയേ തീരൂ’’. വീണ്ടും പ്രധാനമന്ത്രി സ്ഥാനം ഉറ്റുനോക്കുന്ന മുസ്ലിംലീഗ് (നവാസ്) നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.