Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ് രണ്ടാം ഘട്ടത്തെ...

കോവിഡ് രണ്ടാം ഘട്ടത്തെ ചെറുക്കാൻ ഫ്രാൻസിൽ വീണ്ടും അടിയന്തരാവസ്ഥ; 9 നഗരങ്ങളിൽ കർഫ്യൂ

text_fields
bookmark_border
കോവിഡ് രണ്ടാം ഘട്ടത്തെ ചെറുക്കാൻ ഫ്രാൻസിൽ വീണ്ടും അടിയന്തരാവസ്ഥ; 9 നഗരങ്ങളിൽ കർഫ്യൂ
cancel

പാ​രീ​സ്: കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്രാ​ൻ​സി​ൽ വീ​ണ്ടും ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോവിഡിന്‍റെ രണ്ടാംഘട്ടം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും എ​ന്നാ​ൽ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ ഒൻപത് പ്രമുഖ നഗരങ്ങളിൽ ക​ർ​ഫ്യൂ നി​ല​വി​ൽ വ​രും. രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ പു​ല​ർ​ച്ചെ ആ​റ് വ​രെ​യാ​ണ് ക​ർ​ഫ്യു. പാ​രീ​സ്, മാ​ർ​സേ​യ്, ടൂ​ളൂ​സ്, മോ​ണ്ട്പെ​ല്ലി​യ​ർ തുടങ്ങിയ നഗരങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നാല് ആഴ്ച നീണ്ടുനിൽക്കും. വ്യവസ്ഥകൾ ലംഘിക്കുന്നവർ 135 യൂറോ ആണ് പിഴ.

ബു​ധ​നാ​ഴ്ച ഫ്രാൻസിൽ 22,591 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് 20,000ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഫ്രാ​ൻ​സി​ൽ ഇ​തു​വ​രെ 32,000 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. കോവിഡിനെ തുടർന്നു ഫ്രാ​ൻ​സി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceEmmanel Macronhealth emergency
Next Story