ആർട്ടിക് മേഖലയിൽ താപനില 100 ഫാരൻഹീറ്റ്
text_fieldsമോസ്കോ: തണുത്തുറഞ്ഞു കിടക്കുന്ന ആർട്ടിക് മേഖലയിലെ റഷ്യൻ പട്ടണമായ വെർക്കോയ്ൻസ്ക് ചുട്ടുപൊള്ളുന്നു. ചരിത്രത്തിൽ ആദ്യമായി ഇവിടെ 100.4 ഫാരൻഹീറ്റ് (38 ഡിഗ്രി സെൽഷ്യസ്) താപനില രേഖപ്പെടുത്തിയതായി റഷ്യൻ കാലാവസ്ഥ വിഭാഗം അറിയിച്ചു.
താപനില 100 ഫാരൻഹീറ്റ് പിന്നിട്ടതോടെ വെർക്കോയ്ൻസ്കിൽ കാട്ടുതീ പടർന്നുപിടിക്കുന്നുമുണ്ട്. അതിജീവിക്കാൻ പ്രയാസമുള്ള കാലാവസ്ഥയായതിനാൽ ലോകത്ത് ജീവിക്കാൻ ഏറ്റവും പ്രയാസപ്പെടുന്ന പട്ടണമെന്ന് അറിയപ്പെടുന്ന വെർക്കോയ്ൻസ്കിൽ1300ലേറെ പേരാണുള്ളത്.
മൈനസ് 68 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന താപനില 37.2 ഡിഗ്രി സെൽഷ്യസ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.