കനത്ത മഴ; ബ്രസീലിൽ 35 മരണം
text_fieldsബ്രസീലിയ: ബ്രസീലിന്‍റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും 35 പേർ മരിച്ചു. പെർനാംബ്യൂകോ സംസ്ഥാനത്ത് മാത്രം കുറഞ്ഞത് 33 പേർ മരിച്ചിട്ടുണ്ടെന്നും 765 ആളുകൾക്ക് വീടുവിട്ട് പോവേണ്ടതായി വന്നു എന്നും പ്രാദേശിക ഭരണകൂടം ട്വീറ്റ് ചെയതു.
രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ അറ്റ്ലാന്‍റിക് തീരത്തെ രണ്ട് പ്രധാന നഗരങ്ങൾ വെള്ളിത്തിനടിയിലായി. കൂടാതെ മലയോരമേഖലകളിലെ നഗരങ്ങളിൽ മണ്ണിടിച്ചിലും ഉണ്ട്. ബ്രസീൽ ഫെഡറൽ എമർജൻസി സർവീസിന്‍റെ കണക്കനുസരിച്ച് അയൽസംസ്ഥാനമായ അലാഗോസിലും കനത്തമഴയിൽ രണ്ടുപേർ മരിച്ചിട്ടുണ്ട്. അഞ്ച് മാസത്തിനിടക്കെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലുണ്ടാവുന്ന നാലാമത്തെ വെള്ളപ്പൊക്കമാണിത്.
നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ ബാഹിയയിലും കനത്ത മഴയിൽ നിരവധി ആളുകൾ മരിച്ചിരുന്നു. റിയോ ഡി ജനീറോയിലുണ്ടായ പേമാരിയിൽ 230 പേർ മരിച്ചിരുന്നു. 2021 ൽ ഭൂരിഭാഗം മാസങ്ങളിലും കടുത്ത വരൾച്ച നേരിട്ട ബ്രസീലിൽ വർഷാവസാനമായതോടെ കനത്ത മഴയാണ് പെയ്തത്.
കാലാവസ്ഥ വ്യതിയാനം ബ്രസീലിന്‍റെ അപകടരമായ നഗര ആസൂത്രണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.