റുമേനിയയിൽ ഹെലികോപ്ടറും യുദ്ധവിമാനവും തകർന്ന് എട്ടു മരണം
text_fieldsകിഴക്കൻ റുമേനിയയിൽ കരിങ്കടലിനു സമീപം മോശം കാലാവസ്ഥയെ തുടർന്ന് രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ ഹെലികോപ്ടറും യുദ്ധവിമാനവും തകർന്ന് എട്ടു സൈനിക ഉദ്യോഗസ്ഥർ മരിച്ചു. അടുത്തിടെ നടന്ന ഏറ്റവും വലിയ വ്യോമദുരന്തങ്ങളിൽ ഒന്നാണിത്.
ബുധനാഴ്ച എയർഫീൽഡിൽനിന്ന് 11 കിലോമീറ്റർ അകലെ ഗുരാ ദൊബ്രോഗെയിൽ ഐ.എ.ആർ 330 പ്യൂമ ഹെലികോപ്ടർ തകർന്ന് ഏഴുപേർ മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആശയവിനിമയം നഷ്ടപ്പെട്ട് റഡാറിൽനിന്ന് അപ്രത്യക്ഷമായ രണ്ട് മിഗ്-21 ലാൻസ് ആർ വിമാനങ്ങളെ തിരയുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്.
പിന്നീട് ബുധനാഴ്ചതന്നെ കരിങ്കടലിനു സമീപം ജനവാസമില്ലാത്ത പ്രദേശമായ കോജിലാക്കിനു സമീപം തകർന്നുവീണ യുദ്ധവിമാനവും കണ്ടെത്തി. 31കാരനായ പൈലറ്റാണ് മരിച്ചത്. മിഗ് 21 ലാൻസ് ആർ വിമാനത്തിന് ഇടക്കിടെ തകരാർ ഉണ്ടാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.