യു.എസിൽ കൂടുതൽ ഇന്ത്യൻ വംശജർക്ക് ജയം
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ ഡസനിലധികം ഇന്ത്യൻ വംശജർ വിജയികളായി. ഇതിൽ അഞ്ചു വനിതകളുമുണ്ട്. ഡോ. ആമി ബേര, പ്രമീള ജയപാൽ, റോ ഖന്ന, രാജ കൃഷ്ണമൂർത്തി എന്നിവർ ജനപ്രതിനിധി സഭയിലേക്ക് ജയിച്ച വിവരം കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. സംസ്ഥാന നിയമസഭകളിലേക്കാണ് കൂടുതൽ പേർ ജയിച്ചത്. ജയിച്ച വനിതകൾ: ജനിഫർ രാജ്കുമാർ (ന്യൂയോർക് സ്റ്റേറ്റ് അസംബ്ലി), നിമ കുൽകർണി (കെൻറക്കി), കേശ റാം (വെർമണ്ട്), വന്ദന സ്ലാറ്റർ (വാഷിങ്ടൺ), പത്മ കുപ്പ (മിഷിഗൺ).
നീരജ് അന്താനി ഒഹായോ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജെ ചൗധരി നോർത് കരോലൈന സെനറ്റിലേക്ക് വീണ്ടും ജയിച്ചു.
അമിഷ് ഷാ അരിസോണ സ്റ്റേറ്റ് ഹൗസിലേക്കും നിഖിൽ സാവൽ പെൻസിൽവാനിയ സെനറ്റിലേക്കും രഞ്ജീവ്പുരി മിഷിഗണിലും ജെറമി കൂണി ന്യൂയോർക് സെനറ്റിലേക്കും വിജയിച്ചു. ആഷ് കൽറ കാലിഫോർണിയ അസംബ്ലിയിലേക്ക് മൂന്നാമത്തെ തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രവി സാൻഡിൽ ടെക്സസിൽ ജില്ല കോടതി ജഡ്ജി തെരഞ്ഞെടുപ്പിൽ ജയിച്ചു.
ഇത്തവണ 20 ലക്ഷത്തോളം ഇന്ത്യൻ അമേരിക്കക്കാരാണ് വോട്ടു ചെയ്തത്. ഇന്ത്യക്കാർ രംഗത്തുള്ള ചില മത്സരഫലങ്ങൾ കൂടി വരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.