ന്യൂസിലൻഡിൽ ജസീന്തയുടെ ലേബർ പാർട്ടി എം.പിയായി ഹിമാചൽ സ്വദേശിയും
text_fieldsവെല്ലിങ്ടൺ: ന്യൂസിലൻഡ് പാർലമെൻറിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട് ഹിമാചൽപ്രദേശ് സ്വദേശിയും. ഹാമിൽട്ടൺ വെസ്റ്റിൽ നിന്നാണ് ഹിമാചൽപ്രദേശ് സ്വദേശിയായ ഗൗരവ് ശർമ്മ ലേബർ പാർട്ടി എം.പിയായി പാർമെൻറിലെത്തിയത്. നാഷണൽ പാർട്ടിയിലെ ടിം മാഷിനോഡിനെ 4,425 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 16,950 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.
ന്യൂസിലൻഡിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഗൗരവിനെ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ അഭിനന്ദിച്ചു. ഗൗരവിെൻറ നേട്ടത്തിൽ ഹിമാചലും ഇന്ത്യയും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
20 വർഷം മുമ്പാണ് ഡോക്ടറായ ഗൗരവ് ഹിമാചലിൽഎത്തുന്നത്. ഹാമിൽട്ടണിലാണ് അദ്ദേഹം ജോലി നോക്കിയിരുന്നത്. മെഡിസിനിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കോവിഡ് സമയത്ത് ഹാമിൽട്ടണിലെ ജനങ്ങൾക്കിടയിൽ കാര്യക്ഷമമായി അദ്ദേഹം പ്രവർത്തിച്ചിരുന്നതായി ലേബർ പാർട്ടി അവകാശപ്പെടുന്നു. ഗൗരവ് ഒമ്പതാം ക്ലാസിൽ പഠിക്കുേമ്പാഴാണ് ഹിമാചൽ പ്രദേശിലെ ഇലക്ട്രിസിറ്റി ബോർഡിലെ ജോലി രാജിവെച്ച് അദ്ദേഹത്തിെൻറ പിതാവ് മറ്റൊരു രാജ്യത്തേക്ക് പോകാൻ തീരുമാനിക്കുന്നതും ന്യൂസിലൻഡിലെത്തുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.