കൊറോണ വൈറസ് ലോകെത്ത അവസാന പകർച്ചവ്യാധിയാകില്ല -ലോകരോഗ്യ സംഘടന
text_fieldsജനീവ: ലോകത്ത് കൊറോണ വൈറസ് പ്രതിസന്ധി അവസാനത്തെ പകർച്ചവ്യാധിയാകില്ലെന്ന് ലോകാരോഗ്യ സംഘടന. കാലാവസ്ഥ വ്യതിയാനവും മൃഗപരിപാലനവും കാര്യക്ഷമമായി കൈകാര്യം ചെയ്യാതെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നശിച്ചുപോകുമെന്നും ട്രെഡോസ് അദാനോം ഗെബ്രിയോസിസ് അറിയിച്ചു. ആദ്യത്തെ അന്താരാഷ്ട്ര പകർച്ചവ്യാധി തയാറെടുപ്പുകളെക്കുറിച്ചുള്ള വിഡിയോയിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം.
കോവിഡ് 19ൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുള്ള സമയമാണിത്. വളരെക്കാലമായി ലോകം പരിഭ്രാന്തിയിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു പകർച്ചവ്യാധിയുടെ വ്യാപനമുണ്ടാകുേമ്പാൾ കൂടുതൽ പണം ഇറക്കുന്നു. അത് അവസാനിച്ചുകഴിയുേമ്പാൾ അടുത്ത ഒന്നിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നില്ല. ഇത് അപകടകരവും മനസിലാക്കാൻ പ്രയാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് അവാസാനത്തെ മഹാമാരിയായിരിക്കില്ലെന്നാണ് ചരിത്രം ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യന്‍റെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ കോവിഡ് മഹാമാരി ചൂണ്ടിക്കാണിച്ച് നൽകുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെയും കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന ഭീഷണിയും ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും വിഫലമാകും. പിന്നീട് ഭൂമിയും വാസയോഗ്യമായെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
കോവിഡ് മഹാമാരി കഴിഞ്ഞ 12 മാസമായി ലോകത്തുണ്ട്. സാമൂഹികമായും സാമ്പത്തികമായും ഒരു മഹാമാരി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇതിലൂടെ മനസിലാക്കാൻ കഴിഞ്ഞു. ഈ മഹാമാരി പഠിപ്പിക്കുന്ന പാഠങ്ങൾ ഇനിയെങ്കിലും ഉൾക്കൊള്ളണമെന്നും ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.