എയ്ഡ്സ് ചികിത്സക്ക് വാക്സിൻ വികസിപ്പിച്ചതായി ഇസ്രായേൽ ഗവേഷകർ
text_fieldsതെൽഅവീവ്: എയ്ഡ്സ് ചികിത്സക്ക് വിജയകരമായി വാക്സിൻ വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകർ. ഒറ്റത്തവണ എടുക്കുന്ന വാക്സിനും എച്ച്.ഐ.വി വൈറസിനെ നിർജീവമാക്കുന്ന പുതിയ ചികിത്സ രീതികളുമാണ് ജീൻ എഡിറ്റിങ്ങിലൂടെ വികസിപ്പിച്ചത്. തെൽഅവീവ് സർവകലാശാല ജോർജ് എസ് വൈസ് ഫാക്കൽറ്റി ഓഫ് ലൈഫ് സയൻസസ് ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ.
എച്ച്.ഐ.വി വൈറസുകൾ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെയാണ് രൂക്ഷമായി ബാധിക്കുന്നത്. ഇതിനെ നിർവീര്യമാക്കുന്ന ആന്‍റിബോഡികളെ ഉത്പാദിപ്പിക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ടൈപ്പ് ബി ശ്വേത രക്താണുക്കളിൽ ജനിതക എൻജിനീയറിങ് നടത്തിയാണ് വാക്സിൻ വികസിപ്പിച്ചത്.
ഒരു തവണ വാക്സിൻ എടുത്താൽ രോഗിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. നേച്ചർ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയ്ഡ്സ് പോലെ മാരകമായ മറ്റ് രോഗങ്ങൾക്ക് ജനിതക എൻജിനീയറിങ്ങിലൂടെ ചികിത്സ കണ്ടെത്തുന്നതിനായി ഗവേഷണത്തിലാണ് സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.