ഗ്രെറ്റക്കും റിഹാനക്കും പിന്നാലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് നടി സൂസൻ സാറൻഡനും
text_fieldsകർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഹോളിവുഡ് നടി സൂസൻ സാറൻഡൻ. ഗ്രെറ്റ തുൻബർഗിനും റിഹാനക്കും പിന്നാലെയാണ് മറ്റൊരു വിദേശ സെലിബ്രിറ്റി പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. ട്വിറ്ററിൽ കുറിപ്പിനൊപ്പം കർഷക പ്രക്ഷോഭം സംബന്ധിച്ച ന്യുയോർക്ക് ടൈംസിന്‍റെ വാർത്തയും അവർ പങ്കുവച്ചു.
'ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം. അവർ ആരെന്നും അവരുടെ ആവശ്യം എന്തെന്നും അറിയാൻ ഇത് വായിക്കുക'-എന്നാണ് സൂസൻ സാറൻഡൻ ട്വിറ്ററിൽ കുറിച്ചത്. അമേരിക്കൻ നടിയും ആക്ടിവിസ്റ്റും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് 78 കാരിയായ സൂസൻ സാറൻഡൻ. ഓസ്കാർ, ബാഫ്റ്റ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. ഒമ്പത് ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
Standing in solidarity with the #FarmersProtest in India. Read about who they are and why they're protesting below. https://t.co/yWtEkqQynF
— Susan Sarandon (@SusanSarandon) February 5, 2021
പുരോഗമന രാഷ്ട്രീയക്കാരിയായി അറിയപ്പെടുന്ന നടിയാണ് സാറൻഡൻ. യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. ഇറ്റലിയിലെ ടൂറിനിൽ നടന്ന 2006 ഒളിമ്പിക് വിന്‍റർ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് പതാക വഹിക്കാൻ തിരഞ്ഞെടുത്ത എട്ട് സ്ത്രീകളിൽ ഒരാളായിരുന്നു അവർ. അതേ വർഷം അവർക്ക് ആക്ഷൻ എഗെയിൻസ്റ്റ് ഹംഗർ ഹ്യൂമാനിറ്റേറിയൻ അവാർഡും ലഭിച്ചു. 'തെൽമ ആൻഡ് ലൂയിസ്' പോലുള്ള സ്ത്രീപക്ഷ സിനിമളിലൂടെ ഏറെ പ്രശസ്തയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.