ഹോങ്കോങ് ബ്രിട്ടന്റെ കോളനിയല്ലെന്ന് പാഠപുസ്തകം
text_fieldsഹോങ്കോങ്: ഹോങ്കോങ് ഒരിക്കലും ബ്രിട്ടന്റെ കോളനിയായിരുന്നില്ലെന്ന് സ്ഥാപിച്ച് പാഠപുസ്തകം. അതിനു പകരം, ഹോങ്കോങ്ങിൽ ബ്രിട്ടീഷുകാർ കോളനിഭരണം നടത്തുകയായിരുന്നുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. കോളനി, കോളനി ഭരണം എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടെയാണ് പാഠപുസ്തകത്തിൽ ഇക്കാര്യം പറയുന്നത്. അച്ചടി പൂർത്തിയാക്കിയ പുസ്തകങ്ങൾ പുറത്തിറക്കാൻ ചൈനയുടെ അനുമതി കാത്തിരിക്കയാണ്.
150 വർഷത്തെ ഭരണത്തിനു ശേഷം 1997ലാണ് ബ്രിട്ടൻ ഹോങ്കോങ് ചൈനക്കു കൈമാറിയത്. ഇതു കൈമാറുന്ന വേളയിലുണ്ടാക്കിയ കരാറിൽ തങ്ങളുടെ അധീനതയിലുള്ള ഭൂഭാഗമെന്നാണ് ബ്രിട്ടൻ ഹോങ്കോങ്ങിനെ വിശേഷിപ്പിച്ചത്. 1841മുതൽ 1941വരെയും 1945മുതൽ 1997 വരെയുമാണ് യു.കെ ഹോങ്കോങ് ഭരിച്ചത്.
ഇവിടത്തെ മ്യൂസിയങ്ങളിലെല്ലാം ബ്രിട്ടന്റെ കോളനിയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2020ൽ ഈ വാക്കുകൾ നീക്കം ചെയ്തിരുന്നു. ചൈന മേഖലയിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായാണിതെന്നും വാദമുയർന്നിരുന്നു. ഹോങ്കോങ്ങിനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.