ജനാധിപത്യ പ്രക്ഷോഭം: ശതകോടീശ്വരനായ മാധ്യമ ഭീമൻ ജിമ്മി ലായെ ജയിലിലടച്ച് ഹോങ്കോങ്
text_fields
ഹോങ്കോങ്: 2019ൽ ഹോങ്കോങ്ങിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യത്തിന്‍റെ ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായ്ക്ക് ജയിൽ ശിക്ഷ. ഒരു വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തെ മുൻനിര ടാബ്ളോയ്ഡായ 'ആപ്ൾ ഡെയ്ലി' സ്ഥാപകനായ 73കാരൻ കടുത്ത ചൈനീസ് വിമർശകനാണ്. അടുത്തിടെ ചൈന രാജ്യത്ത് പിടിമുറുക്കിയതിന് പിന്നാലെയാണ് വിമർശകർക്ക് ജയിലൊരുങ്ങിയത്. ഒരു വർഷം മുമ്പ് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് വേറെയും പ്രമുഖരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 ആഗസ്റ്റ് 18ന് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്നാണ് ജിമ്മി ലായ്ക്കെതിരായ കേസ്. ആഗസ്റ്റ് 31ലെ സമരവുമായി ബന്ധപ്പെട്ട് മൂന്നു പേർക്ക് കൂടി ശിക്ഷ വിധിിച്ചിട്ടുണ്ട്.
നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ലായ് ജയിലിൽനിന്ന് അയച്ച കത്തിന്‍റെ കൈയെഴുത്തുരൂപം കഴിഞ്ഞ ദിവസം ആപ്ൾ ഡെയ്ലി പ്രസിദ്ധീകരിച്ചിരുന്നു. ''നീതി അന്വേഷിക്കൽ മാധ്യമ പ്രവർത്തകരെന്ന നിലക്ക് നമ്മുടെ ബാധ്യതയാണ്. അനീതി നിറഞ്ഞ പ്രലോഭനങ്ങൾ നെമ്മ അന്ധരാക്കാത്തിടത്തോളം, തിന്മയെ ജയിക്കാൻ വിടാത്തിടത്തോളം നാം നമ്മുടെ ഉത്തരവാദിത്വമാണ് നിർവഹിക്കുന്നത്''- ഇതായിരുന്നു കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.