രണ്ടാമൂഴത്തിനില്ലെന്ന് ഹോങ്കോങ് വനിത നേതാവ് കാരി ലാം
text_fieldsഹോങ്കോങ് സിറ്റി: പ്രക്ഷോഭങ്ങൾ നിറഞ്ഞ ഭരണകാലത്തിന് വിരാമമിട്ട് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് കാരി ലാം രണ്ടാമൂഴത്തിനില്ലെന്ന് വ്യക്തമാക്കി.
അഞ്ചുവർഷം കാലാവധി പൂർത്തിയാവുന്ന ജൂണിൽ സ്ഥാനമൊഴിയുമെന്നും ഇനി കുടുംബത്തിനാണ് മുൻഗണനയെന്നും 64കാരിയായ ലാം പറഞ്ഞു. മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കാണ് ഇതോടെ അവസാനമായത്. ചീഫ് എക്സിക്യൂട്ടിവെന്ന നിലയിൽ ഏറെ പ്രക്ഷുബ്ധമായിരുന്നു ലാമിന്റെ ഭരണകാലം. വൻ ജനാധിപത്യ പ്രതിഷേധങ്ങൾക്ക് സാക്ഷിയായ ഹോങ്കോങ്ങിൽ കർശന കോവിഡ് നിയന്ത്രണങ്ങളും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥയായിരുന്ന ലാം 2017ലാണ് ആദ്യ വനിത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
തിങ്കളാഴ്ച ബെയ്ജിങ് തന്റെ തീരുമാനം അംഗീകരിച്ചതായി അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു വർഷം മുമ്പ് തന്നെ രണ്ടാമൂഴത്തിനില്ലെന്ന് ചൈനയെ അറിയിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. നഗരത്തിലെ 7.4 ദശലക്ഷം ജനസംഖ്യയുടെ 0.02 ശതമാനത്തിന് തുല്യമായ 1500 അംഗ ചൈന അനുകൂല സമിതിയാണ് നേതാവിനെ തെരഞ്ഞെടുക്കുന്നത്. സമിതി മേയിൽ പുതിയ ചീഫ് എക്സിക്യൂട്ടിവിനെ തെരഞ്ഞെടുക്കും. ഹോങ്കോങ് ചീഫ് സെക്രട്ടറി ജോൺ ലീ പുതിയ ചീഫ് എക്സിക്യൂട്ടിവാകുമെന്നാണ് സൂചന. ഫിനാൻസ് മേധാവി പോൾ ചാൻ ആണ് സാധ്യതയുള്ള മറ്റൊരാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.