75 കോടിയുടെ ഹോട്ടലിന് വെറും 875 രൂപ; നിബന്ധനകൾ വിചിത്രം, ഇടപാട് വൈറലാകുന്നു
text_fieldsകൊളറാഡോ (യു.എസ്.എ): അമേരിക്കയിലെ കൊളറാഡോയിലെ ഡെൻവറിൽ 75 കോടി വിലമതിക്കുന്ന ഹോട്ടൽ വെറും 875 രൂപക്ക് വിൻപ്പനക്ക് വച്ചിരിക്കുന്നു. പക്ഷേ, ഒരേയൊരു നിബന്ധന മാത്രം. വാങ്ങുന്ന വ്യക്തി കെട്ടിടം മുഴുവനായി നവീകരിക്കുകയും ഹോട്ടലിനെ ഭവനരഹിതർക്ക് വിട്ടുകൊടുക്കുകയും വേണം.
ഫോക്സ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023ൽ ഡെൻവർ ഡിപാർട്ട്‌മെന്‍റ് ഓഫ് ഹൗസിങ് സ്റ്റെബിലിറ്റി കമ്പനി ഒമ്പത് മില്യൻ ഡോളറിനാണ് സ്ഥലം ഏറ്റെടുത്തത്. നഗരത്തിൽ ചില ചെറിയ അറ്റകുറ്റപ്പണികൾ അധികാരികൾ നടത്തിയെങ്കിലും, മോട്ടൽ കെട്ടിടം വലിയ തോതിൽ സ്പർശിച്ചില്ല. നഗരത്തിലെ ഭവനരഹിതരുടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ വേണ്ടിയാണ് മോട്ടലിനെ ‘സപ്പോർട്ടിവ് ഹൗസിങ്’ ആയി മാറ്റണമെന്ന് പഴയ ഉടമ നിർബന്ധിക്കുന്നത്.
വിൽപനയുടെ വാർത്ത ഇതിനകം തന്നെ ലോകത്തുടനീളം ചർച്ചയായിക്കഴിഞ്ഞു. പുതിയ ഉടമയെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അപേക്ഷകരുടെ അവലോകനം പുരോഗമിക്കുകയാണെന്നും ഡെൻവർ ഡിപാർട്ട്‌മെന്‍റ് ഓഫ് ഹൗസിങ് സ്റ്റെബിലിറ്റിയുടെ വക്താവ് ഡെറക് വുഡ്‌ബറി പറഞ്ഞു. ശേഷം കരാർ അംഗീകരിക്കുന്നതിന് സിറ്റി കൗൺസിലിന്റെ മുന്നിലെത്തും. 99 വർഷത്തേക്ക് വരുമാന നിയന്ത്രിത ഭവനമായി പ്രവർത്തിക്കണമെന്ന ഉടമ്പടിയോടെ കെട്ടിടം വിൽക്കുമെന്നും കരാറിൽ പറയുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.