ഹൂതി ഭീഷണി: ഇസ്രായേലിന് ദക്ഷിണ തീരവും ശ്രദ്ധിക്കേണ്ടി വരും
text_fieldsസൻആ: ഒക്ടോബർ ഏഴിന് ശേഷം മൂന്നാം തവണയും ഇസ്രായേലിനെ ലക്ഷ്യമാക്കി യമനിലെ ഹൂതികൾ ആക്രമണം നടത്തിയത് ഇസ്രായേലിനെ ദക്ഷിണ തീരത്തും ജാഗ്രത പാലിക്കാൻ നിർബന്ധിതരാക്കും. ഹൂതികളുടെ മൂന്ന് ആക്രമണ ശ്രമവും അപകടമില്ലാതെ പ്രതിരോധിക്കാൻ കഴിഞ്ഞെങ്കിലും ഗസ്സയിൽ ഹമാസിൽനിന്ന് കനത്ത പ്രതിരോധം നേരിടുന്ന ഇസ്രായേലിന് ഒരേസമയം പല പോർമുഖങ്ങളിൽ ശ്രദ്ധിക്കേണ്ടിവരുന്നത് വെല്ലുവിളിയാണ്.
ഹമാസിനോടും ഹിസ്ബുല്ലയോടും ഏറ്റുമുട്ടുന്ന ഇസ്രായേലിന് മൂന്നാമതൊരു പോർമുഖം കൂടി തുറക്കപ്പെടുന്നത് താൽപര്യമുള്ള കാര്യമല്ല. ചെങ്കടലിൽ അമേരിക്കൻ പടക്കപ്പൽ പരിച ഉയർത്തുന്നുവെങ്കിലും ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ഭീഷണി ഇസ്രായേലിന് അവഗണിക്കാൻ കഴിയില്ല.
2000 കിലോമീറ്റർ അപ്പുറത്തുനിന്ന് ഇസ്രായേലിന് വെല്ലുവിളി ഉയർത്താൻ ഹൂതികൾക്ക് കഴിയുമെന്ന വിലയിരുത്തൽ ഇതുവരെയില്ല. ഇസ്രായേലിന് തിരിച്ചാക്രമിക്കുന്നതിനും യമനിലേക്കുള്ള ദൂരക്കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൂർണതോതിൽ ഇസ്രായേലുമായി ഏറ്റുമുട്ടാൻ ഇപ്പോൾ ഹൂതികൾക്ക് പദ്ധതിയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഒരു സന്ദേശം നൽകാനാണ് അവർ ലക്ഷ്യമിടുന്നത് എന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.