ചരക്കുകപ്പൽ ആക്രമിച്ച് ഹൂതികൾ
text_fieldsദുബൈ: ഏദൻ ഉൾക്കടലിൽ ചരക്കുകപ്പൽ ആക്രമിച്ച് യമൻ ആസ്ഥാനമായ ഹൂതികൾ. ഏദന്റെ തെക്കുകിഴക്ക് 225 കിലോമീറ്റർ അകലെയാണ് ശനിയാഴ്ച കപ്പൽ ആക്രമിക്കപ്പെട്ടത്. ഈ ഭാഗത്ത് മുമ്പും ഹൂതികൾ കപ്പലുകൾ ആക്രമിച്ചിട്ടുണ്ട്.
മിസൈൽ കപ്പലിൽ പതിച്ചതായി സുരക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് സെന്റർ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, കപ്പലിന് തീപിടിക്കുകയോ വെള്ളം കയറുകയോ എണ്ണ ചോർച്ചയോ ഇല്ലെന്നും വ്യക്തമാക്കി. ഏത് കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഫുജൈറയിൽനിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന ലൈബീരിയൻ പതാക വഹിച്ച ഗ്രോട്ടൺ കപ്പൽ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടന്നതെന്നാണ് സ്വകാര്യ സുരക്ഷ കമ്പനിയായ ആംബ്രേ നൽകുന്ന സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.