Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോസ് ആഞ്ജലസിൽ...

ലോസ് ആഞ്ജലസിൽ കത്തിയമർന്നത് ഹോളിവുഡ് സെലിബ്രിറ്റികളുടെ വീടുകളും റിസോർട്ടുകളും - വിഡിയോ

text_fields
bookmark_border
ലോസ് ആഞ്ജലസിൽ കത്തിയമർന്നത് ഹോളിവുഡ് സെലിബ്രിറ്റികളുടെ വീടുകളും റിസോർട്ടുകളും - വിഡിയോ
cancel

ലോസ് ആഞ്ജലസ്: യു.എസിലെ കാലിഫോർണിയയിലുള്ള ലോസ് ആഞ്ജലസിൽ കാട്ടു തീ പടർന്നുണ്ടായ സംഭവത്തിൽ കത്തിയമർന്നവയുടെ കൂട്ടത്തിൽ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയും കായികതാരങ്ങളുൾപ്പെടെയുള്ളവരുടെ വീടും റിസോർട്ടുകളും.

പസഫിക് സമുദ്രത്തിന് തൊട്ടടുത്തുള്ള തെക്കൻ കാലിഫോർണിയയിലെ സാന്താ മോണിക്ക പർവതനിരകൾ അതി സമ്പന്നരുടെ സുഖവാസ കേന്ദ്രം കൂടിയാണ്. ഈ പ്രദേശത്താണ് കാട്ടുതീ ഏറെ നാശംവിതച്ചത്. ജെന്നിഫർ ആനിസ്റ്റൺ, ബ്രാഡ്‌ലി കൂപ്പർ, ടോം ഹാങ്ക്‌സ്, ജെയിംസ് വുഡ്‌സ് തുടങ്ങിയവവരുടെ വസതികൾ തീ പടർന്ന മേഖലയിലാണ്.

“ഞങ്ങളുടെ വീട് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല,” നടൻ ജെയിംസ് വുഡ്സ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

രാത്രി 10 മണിയോടെ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് പടർന്ന് കയറുകയായിരുന്നു. 10,000ത്തിലേറെ വീടുകളിൽനിന്ന് 30,000ത്തോളം പേരെ ഒ​ഴിപ്പിച്ചു.

3000 ഏക്കറിലേക്ക് പടർന്ന് കയറിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ 1400 ലേറെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. എന്നാൽ, മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ തീ അണയ്ക്കൽ അത്ര എളുപ്പമായിരിക്കില്ല.

കാറുകൾ അടക്കം സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് പ്രദേശവാസികൾ ഓടിരക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കാട്ടുതീ മാലിന്യം പതിച്ച് പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ആളുകളെ ഒഴിപ്പിക്കുന്നതിനായി പസഫിക് തീരദേശ ഹൈവേയടക്കം അടച്ചു. കാട്ടുതീ പടർന്നതിനെ തുടർന്ന് മക്കളെയും വളർത്തുമൃഗങ്ങളെയുമെടുത്ത് നിലവിളിച്ച് പലരും ഓടിരക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അതിവേഗത്തിൽ കാട്ടുതീ പടരാൻ ഇടയാക്കിയതെന്ന് കാലിഫോർണിയയിലെ വന സംരക്ഷണ, അഗ്നിശമന വകുപ്പ് അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildfireLos Angeles wildfireHollywood celebrities
News Summary - How Los Angeles wildfires started; will it worsen overnight?
Next Story