വ്യാഴത്തിെൻറ ഉപഗ്രഹത്തിൽ നീരാവിയുടെ സാന്നിധ്യം
text_fieldsന്യൂയോർക്: വ്യാഴത്തിെൻറ ഉപഗ്രഹമായ ഗാനിമേഡിെൻറ അന്തരീക്ഷത്തിൽ നാസയുടെ ഹബിൾ ടെലസ്കോപ് നീരാവിയുടെ സാന്നിധ്യം കണ്ടെത്തി. ഈ നീരാവി ഗാനിമേഡിെൻറ ഉപരിതലത്തിലെ മഞ്ഞുരുകി ഉണ്ടായതാകാമെന്നും ഇതുസംബന്ധിച്ച് നാച്വർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു.
ഹബിൾ ടെലിസ്കോപ്പിൽനിന്നുള്ള കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ വിവരങ്ങൾ പരിശോധിച്ചാണ് നാസ ഈ തീരുമാനത്തിലെത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമേഡിൽ ഭൂമിയിലെ സമുദ്രങ്ങളിൽ ഉള്ളതിനെക്കാർ ജലമുള്ളതായി തെളിവുകൾ ലഭിച്ചിരുന്നു. അതേസമയം, ഇവിടത്തെ താപനിലമൂലം ജലം തണുത്തുറഞ്ഞ് മഞ്ഞുപാളിപോലെയാണ്. കിലോമീറ്ററുകളോളം ഉയരത്തിൽ മഞ്ഞുപാളികൾ നിറഞ്ഞ ഉപരിതലമുള്ള ഗാനിമേഡിൽ 160 കി.മി ആഴത്തിൽ സമുദ്രമുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കരുതുന്നത്. അതേസമയം, നീരാവി ഗാനിമേഡിലെ സമുദ്രത്തിൽനിന്നല്ലെന്നും നിരീക്ഷണമുണ്ട്.
ഹബിൾ ടെലിസ്കോപ് 1998 മുതൽ എടുത്ത ഗാനിമേഡിെൻറ ചിത്രങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ഹബിൾ എടുത്ത ഗാനിമേഡിെൻറ അൾട്രാവയലറ്റ് ചിത്രങ്ങളിലെ മാറ്റത്തിന് കാരണം അന്തരീക്ഷത്തിലെ ഓക്സിജൻ കണികകൾ ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ, പഠനത്തിനുശേഷം സൂര്യരശ്മികൾ പതിക്കുന്ന സമയം ഉപഗ്രഹത്തിെൻറ ഊഷ്മാവിലുണ്ടാകുന്ന വർധനവാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.