ബൈത് ലാഹിയയിൽ നിന്ന് 73 മൃതദേഹങ്ങൾ കണ്ടെടുത്തു; ഉപരോധത്തിനിടയിലും വടക്കൻ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കൊല
text_fieldsഗസ്സസിറ്റി: വടക്കൻ ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി. ഇസ്രായേൽ നരനായാട്ട് നടത്തിയ വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിൽ നിന്ന് 73 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ മരണം നൂറുകവിഞ്ഞു. നിരവധി പേർ തകർന്ന കെട്ടിടങ്ങളുടെ അവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.
മേഖലയിൽ പൂർണ ഉപരോധമേർപ്പെടുത്തി കൂട്ടക്കൊല നടത്തുകയാണെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. 16 ദിവസമായി വടക്കൻ ഗസ്സയിൽ ഉപരോധം തുടരുകയാണ്. ഇവിടെയുള്ള ആശയവിനിമയ സംവിധാനങ്ങളടക്കം തടസ്സപ്പെട്ടിരുന്നു. ഭക്ഷണം, വെള്ളം, മരുന്ന്, മറ്റ് അവശ്യസേവനങ്ങൾക്കുള്ള പ്രവേശനവും നിഷേധിക്കുകയാണ്.
തെക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ, 42,519 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 99,637 പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1139 പേരാണ് കൊല്ലപ്പെട്ടത്. 200 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.