Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാബൂളിൽ നിന്ന്​...

കാബൂളിൽ നിന്ന്​ യു.എസിലെത്തിയ വിമാനത്തിന്‍റെ ലാൻഡിങ്​ ഗിയറിൽ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങൾ

text_fields
bookmark_border
കാബൂളിൽ നിന്ന്​ യു.എസിലെത്തിയ വിമാനത്തിന്‍റെ ലാൻഡിങ്​ ഗിയറിൽ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങൾ
cancel

വാഷിങ്​ടൺ: കാബൂളിൽ നിന്നും യു.എസിലെത്തിയ വിമാനത്തിന്‍റെ ലാൻഡിങ്​ ഗിയറിൽ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങൾ. യു.എസിൽ വിമാനം ലാൻഡ്​ ചെയ്​തതിന്​ ശേഷമുള്ള പതിവ്​ പരിശോധനക്കിടെയാണ്​ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങൾ കണ്ടെത്തിയത്​. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന്​ യു.എസ്​ അറിയിച്ചു.

അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചതിന്​ പിന്നാലെ നിരവധി ​േപരാണ്​ രാജ്യം വിടാനായി കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിലെത്തിയത്​. പലരും വിമാനങ്ങളുടെ ചിറകുകളിലും ചക്രങ്ങളിലുമെല്ലാം നിലയുറപ്പിച്ച്​ രാജ്യം വിടാൻ ശ്രമിച്ചു. ഇൗ ശ്രമത്തിനിടെ രണ്ട്​ പേർ വിമാനത്തിൽ നിന്ന്​ വീണ്​ മരിച്ചത്​ വലിയ വാർത്തയായിരുന്നു.

പിന്നീട്​ ആളുകളുടെ തിരക്ക്​ നിയന്ത്രണാതീതമായതോടെ കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ജനത്തിരക്ക്​ നിയന്ത്രിക്കാൻ യു.എസ്​ സൈന്യത്തിന്​ വെടിവെക്കേണ്ടിയും വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - Human remains found on wheels of US jet that took off from Kabul with Afghans clinging on
Next Story