റോഹിങ്ക്യകളെ കാണാൻ അനുവദിച്ചില്ലെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൊളംബോ: ശ്രീലങ്കൻ വ്യോമസേന പിടികൂടിയ റോഹിങ്ക്യൻ അഭയാർഥികളെ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചതായി മനുഷ്യാവകാശ കമീഷൻ. ഇതു സംബന്ധിച്ച് പ്രസിഡന്റ് അനുര കുമാര ദിസ്സനായകക്ക് മനുഷ്യാവകാശ കമീഷൻ പരാതി നൽകി.
തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന റോഹിങ്ക്യക്കാരെ സന്ദർശിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച ഉത്തര പ്രവിശ്യയിലുള്ള മുല്ലത്തീവിലെ വ്യോമസേന ക്യാമ്പിലെത്തിയപ്പോഴാണ് അനുമതി തടഞ്ഞത്. അഭയം തേടിയെത്തിയവരുടെ ജീവിത സാഹചര്യം നിരീക്ഷിക്കുകയായിരുന്നു സന്ദർശന ലക്ഷ്യമെന്നും കമീഷൻ പരാതിയിൽ വ്യക്തമാക്കി.
സന്ദർശനം തടഞ്ഞ സംഭവത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഇമിഗ്രേഷൻ, എമിഗ്രേഷൻ കൺട്രോളർ ജനറലിനോട് കമീഷൻ ഉത്തരവിട്ടു. ഡിസംബർ 20 നാണ് നൂറിലധികം റോഹിങ്ക്യകളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.