ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പലവിധത്തില്‍ ക്രൂശിക്കപ്പെടുന്നതായി യു.എന്‍
text_fieldsജനീവ: ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പലവിധത്തില്‍ ക്രൂശിക്കപ്പെടുന്നതായി യു.എന്‍. ആരോപണം. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്ക് വൈദ്യചികിത്സ, അഭിഭാഷകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവയ്ക്ക് പ്രവേശനം നിഷേധിക്കുകയാണെന്ന് മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഓഫീസ് (യു.എന്‍മനുഷ്യാവകാശ) പ്രസ്താവനയില്‍ പറഞ്ഞു.
"മനുഷ്യാവകാശ സംരക്ഷകരെ, പ്രത്യേകിച്ചും അവരുടെ സമാധാനപരമായി പ്രവര്‍ത്തിച്ചവരെ ദീര്‍ഘകാലം ജയിലില്‍ കിടക്കുന്നതും അവരെ കസ്റ്റഡിയില്‍ ദുരുപയോഗം ചെയ്യുന്നതും അവര്‍ക്ക് മതിയായ വൈദ്യസഹായം നല്‍കുന്നതില്‍ പരാജയപ്പെടുന്നതും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് യുഎന്‍ സ്പെഷ്യല്‍ റാപ്പോര്‍ട്ടര്‍ മേരി ലോലര്‍ പറഞ്ഞു. പലരും നിസ്സാരകാര്യത്തിനു (വഴക്കുണ്ടാക്കുന്നുവെന്ന് ആരോപിച്ച്) തടവില്‍ പാര്‍പ്പിക്കുകയാണ്. ഇങ്ങനെ 10വര്‍ഷത്തിലേറെ ജയിലില്‍ കഴിയുന്ന 13പേരെ നേരിട്ടറിയാമെന്ന് മേരി ലോലര്‍ പറഞ്ഞു.
ചൈനീസ് കസ്റ്റഡിയില്‍ മനുഷ്യാവകാശ സംരക്ഷകരെ പീഡിപ്പിക്കുന്നത്, തുടര്‍ക്കഥയാണ്.ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റവുമാണെന്ന് കാണിച്ച് എണ്ണമറ്റ റിപ്പോര്‍ട്ടുകളാണിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പീഡനം ഏറ്റുവാങ്ങി ചിലര്‍ ജയിലില്‍ മരിച്ചതായും പറയുന്നു.
ചൈനീസ് അധികാരികളോട് ഈ മനുഷ്യാവകാശ സംരക്ഷകരെ തടങ്കലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികളെ ഭയക്കാതെ അവര്‍ക്ക് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയണമെന്നും ലോലര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.