സ്കോട്ട്‍ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് രാജിവെച്ചു
text_fieldsഎഡിൻബർഗ്: ഈ ആഴ്ച രണ്ട് അവിശ്വാസ വോട്ട് നേരിടേണ്ട സാഹചര്യത്തിൽ സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ (പ്രധാനമന്ത്രി) ഹംസ യൂസഫ് രാജിവെച്ചു. അദ്ദേഹത്തിന്റെ സ്കോട്ടിഷ് നാഷനൽ പാർട്ടിയുമായി സ്കോട്ടിഷ് ഗ്രീൻസ് പാർട്ടി മുന്നണി ബന്ധം അവസാനിപ്പിച്ചതാണ് രാജിയിലേക്ക് നയിച്ചത്.
സ്കോട്ടിഷ് കൺസർവേറ്റിവുകൾ, ലേബർ, ലിബറൽ ഡെമോക്രാറ്റുകൾ എന്നിവർ യൂസഫിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. 129 സീറ്റുള്ള പാർലമെന്റിൽ എസ്.എൻ.പിക്ക് 63 എം.പിമാരുണ്ട്. 28 ദിവസത്തിനകം പകരക്കാരനെ കണ്ടെത്തി ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
പാക് വംശജനായ ഹംസ യൂസഫ് സ്കോട്ട്‍ലൻഡിലെ ആദ്യ മുസ്‍ലിം ഭരണാധികാരിയാണ്. 2023 മാർച്ചിലാണ് അധികാരമേറ്റത്. അധികാരത്തിന് വേണ്ടി മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.