ചരക്കുകപ്പലിന് തീപിടിച്ച് മുങ്ങിയതോടെ ശ്രീലങ്കൻ തീരത്തടിഞ്ഞത് നൂറുകണക്കിന് ചത്ത കടലാമകളും തിമിംഗലവും ഉൾപ്പെടെ
text_fieldsകൊളംബോ: സമുദ്രത്തിൽ ചരക്കുകപ്പലിന് തീപിടിച്ചതോടെ 100 കണക്കിന് ചത്ത ആമകളും മറ്റു കടൽ ജീവികളും ശ്രീലങ്കൻ കരയിൽ അടിയുന്നു. രാജ്യത്തെ ഏറ്റവും വലിയ മനുഷ്യ നിർമിത പ്രകൃതി ദുരന്തമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഇതിനെ വിശേഷിപ്പിച്ചത്.
നാലു തിമിഗംലം, 20ഒാളം ഡോൾഫിനുകൾ, 176 ആമകൾ എന്നിവയാണ് ഇതുവരെ കരക്കടിഞ്ഞത്. ജൂണിൽ ഒരു ചരക്കുകപ്പിന് തീപിടിച്ച് രാജ്യത്തിെൻറ പടിഞ്ഞാറൻ തീരത്ത് മുങ്ങിയതോടെയാണ് ദുരന്തം.
ഏകദേശം രണ്ടാഴ്ചയാണ് ശ്രീലങ്കൻ തീരത്ത് കപ്പൽ നിന്നുകത്തിയത്. ഇതോടെ രാസവസ്തുക്കൾ കടലിൽ പതിച്ചതും കടുത്ത ചൂടും കടലാമകളെയും മറ്റും പ്രതികൂലമായി ബാധിക്കുകയായിരുന്നു. ശ്രീലങ്കൻ തീരത്തടിഞ്ഞ ആമകളുടെയും മറ്റും ജഡം വന്യജീവി അധികൃതർ നീക്കം ചെയ്യുകയാണ്. ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും ഇന്ത്യൻ തീരസംരക്ഷണ സേനയും ചേർന്നാണ് തീ അണക്കാൻ ഒരുമിച്ച് പ്രവർത്തിച്ചത്.
മേയ് 25നാണ് സിംഗപ്പൂർ രജിസ്േട്രഡ് കപ്പലായ എം.വി എക്സ് പേളിന് തീപിടിച്ചത്. ഇതിൽ 1486 കണ്ടെയ്നറുകളായി 25 ടൺ നൈട്രിക് ആസിഡ്, മറ്റു രാസവ്തുക്കൾ, സൗദ്ധര്യവർധക വസ്തുക്കൾ തുടങ്ങിയവയുണ്ടായിരുന്നു. കണ്ടെയ്നറുകളിലൊന്നിൽ ചോർച്ചയുണ്ടായിരുന്ന വിവരം ക്രൂവിന് അറിയാമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
14 ദിവസം കപ്പൽ കടലിൽനിന്ന് കത്തി. ജൂൺ രണ്ടിന് കപ്പൽ മുങ്ങി. ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചിലരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കപ്പലിെൻറ റഷ്യൻ ക്യാപ്റ്റനായ ത്യൂട്കലോ വിറ്റാലിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയെങ്കിലും കുറ്റം ചുമത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.