െഎഡ ചുഴലിക്കാറ്റ്: ന്യൂയോർക്കിൽ ഒമ്പതു മരണം
text_fieldsന്യൂയോർക്: ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ന്യൂയോർക്കിൽ ഒമ്പതുപേർ മരിച്ചു. ന്യൂജഴ്സിയിലും ഒരു മരണം സ്ഥിരീകരിച്ചു. ഇതോടെ ചുഴലിക്കാറ്റിൽ യു.എസിൽ മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ന്യൂയോർക്കിലും ന്യൂജഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇരു സംസ്ഥാനങ്ങളിലെയും വിമാന-ട്രെയിൻ സർവീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ ജനങ്ങൾ വീടുകളിൽ കഴിയുന്നതാണ് സുരക്ഷിതമെന്ന് ന്യൂയോർക് സിറ്റി മേയർ പറഞ്ഞു.
തെക്കൻ അമേരിക്കയിൽ നാശം വിതച്ച കാറ്റഗറി നാലിൽ പെട്ട ഐഡ വടക്കൻ മേഖലയിലേക്ക് നീങ്ങിയതോടെ വെള്ളപ്പൊക്കത്തിനിടയാക്കുകയായിരുന്നു. യു.എസിൽ 10 ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതിയില്ല. മിസ്സിസിപ്പി, ലൂയ്സിയാന,അലബാമ,ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശംവിതച്ചു. ലൂയ്സിയാന യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഇന്ന് സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.