''ആ കണ്ണീർ തോർന്നിട്ടില്ല''- വ്യാജ നോട്ടുപറഞ്ഞ് ജോർജ് േഫ്ലായ്ഡിനെ പൊലീസുകാരന് 'ഒറ്റുകൊടുത്തവൻ' കഥ പറയുകയാണ്...
text_fieldsവാഷിങ്ടൺ: സൗത് മിനിയപോളിസിലെ ഇഷ്ടികയിൽ പടുത്ത കുഞ്ഞു 'കപ് ഫുഡ്സ്' ഗ്രോസറി സ്റ്റോറിനു മുകളിലെ നിലയിലായിരുന്നു ക്രിസ്റ്റഫർ മാർട്ടിനും കുടുംബവും താമസം. ഒരു വർഷം മുമ്പ് സ്റ്റോറിൽ കാഷ്യറുടെ ഒഴിവു വന്നപ്പോൾ ഒന്നും ആലോചിക്കാതെ അപേക്ഷിച്ചു, ജോലി കിട്ടി.
സ്ഥിരം ഇടപാടുകാരുടെ ഇഷ്ടാനിഷ്ടങ്ങൾ അതിവേഗം പഠിച്ചെടുത്ത മാർട്ടിൻ ഓരോരുത്തരുമെത്തുേമ്പാൾ ഇഷ്ട ബ്രാൻഡ് സിഗരറ്റും സ്നാക്സും ചോദിക്കുംമുേമ്പ എടുത്തുനൽകും. ശമ്പളത്തിനുള്ള ജോലിയായിരുന്നില്ല, നാട്ടുകാരിലൊരാളായി കഥയും തമാശയും പങ്കുവെച്ചുള്ള ജീവിതം.
അതിനിടെയാണ് കഴിഞ്ഞ വർഷം മേയ് 25 എത്തുന്നതും ലോകത്തിെൻറ കാഴ്ചകൾ അവനിലേക്കും അവെൻറ നാട്ടിലേക്കും പതിയുന്നതും. ഒരു സിഗരറ്റ് പാക്കറ്റ് വാങ്ങാനായിരുന്നു അന്ന് ജോർജ് േഫ്ലായ്ഡ് എന്ന കറുത്ത വംശജൻ വന്നത്. പകരം നൽകിയത് വ്യാജ 20 ഡോളറാണെന്നു പറയുന്നു. മാർട്ടിൻ അറിയിച്ചതനുസരിച്ച് കൂടെയുള്ളവരിൽ ഒരാൾ ഉടൻ പൊലീസിനെ വിളിച്ചു. അവർ കൊണ്ടുപോയി ഒമ്പതു മിനിറ്റ് 29 സെക്കൻഡ് കഴിഞ്ഞതേയുള്ളൂ, എല്ലാം അവസാനിച്ചിരുന്നു. ഡെറക് ചോവിൻ എന്ന പൊലീസുകാരനായിരുന്നു കൊലയാളി.
മണിക്കൂറുകൾക്കകം മിനിയപോളിസിൽ തുടങ്ങിയ പ്രതിഷേധം അമേരിക്ക മുഴുവൻ അലയായി പടർന്നു. ലോകം ഏറ്റെടുത്ത വംശീയവിരുദ്ധ സമരം ഇന്നും തുടരുന്നു.
19കാരനായ മാർട്ടിനും കുടുംബവും അതോടെ, അവർ താമസിച്ച വീടുവിട്ടിറങ്ങി. ജോലിയും ഉപേക്ഷിച്ചു. നെഞ്ചകം നീറിപ്പടർന്ന വേദന ഇന്നും അണയാതെ കത്തുന്നു. അതിനിടെ, പൊലീസുകാരനെതിരെ സാക്ഷി മൊഴി നൽകി. എണ്ണമറ്റ മാധ്യമങ്ങൾക്ക് അഭിമുഖം നൽകി. ''കേസിൽ വിചാരണ തുടങ്ങുംമുെമ്പ കുറ്റബോധം മനസ്സിനെ കീഴടക്കിയിരുന്നു. പൊലീസിന് കൈമാറുന്നതിന് പകരം സിഗരറ്റ് നൽകില്ലെന്ന് മാത്രം പറഞ്ഞ് േഫ്ലായ്ഡിനെ വിട്ടുകൂടായിരുന്നോ?''
വിചാരണയുടെ മൂന്നാം ദിവസത്തിലായിരുന്നു മാർട്ടിനെ ചോദ്യം ചെയ്യൽ. 20 ഡോളർ നോട്ട് സ്വയം മാറ്റിവെക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും സ്േറ്റാർ മാനേജർമാർ നിർദേശിച്ചതു പ്രകാരം പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് അവൻ കോടതിയിൽ പറഞ്ഞു. കോടതി കയറുന്ന ജീവിതത്തിലെ ആദ്യ ദിനമായിട്ടും അവൻ പൊലീസുകാരനെതിരെ നിർഭയം മൊഴി നൽകി. എല്ലാം പൂർത്തിയായി കോടതി മുറി വിട്ടിറങ്ങുേമ്പാൾ ചാലിട്ടുതുടങ്ങിയ കണ്ണീർ തുള്ളികൾ ഇപ്പോഴും വറ്റാതെ ഹൃദയത്തോളം ആഴത്തിൽ പതിഞ്ഞുകിടക്കുന്നുണ്ട്.
മാതാവിനൊപ്പമായിരുന്നു മാർട്ടിെൻറ താമസം. അഞ്ചു മക്കളിൽ ഒരുവൻ. പഠനം പലവട്ടം പാതിവഴിയിൽ മുടങ്ങി. കഴിഞ്ഞ വർഷമാണ് ഹൈസ്കൂൾ പൂർത്തിയാക്കിയത്. അതും പഠനത്തിൽ താഴെയായ കറുത്ത വംശജർ അമേരിക്കയിൽ നേടിയ ഏറ്റവും കുറഞ്ഞ ശതമാനം മാർക്കിന്- 65 ശതമാനം.
മിനസോട വിട്ട് കാലിഫോർണിയയിൽ റിയൽ എസ്റ്റേറ്റ് ലോകത്ത് ചുവടുറപ്പിക്കണമെന്നാണ് മാർട്ടിന് മോഹം. അഡിഡാസ് ഷോപ്പിൽ തത്കാലം ജോലി നോക്കുന്നുണ്ടിപ്പോൾ. കൊലപാതകമറിഞ്ഞയുടൻ അവിടം വിട്ടുപോന്നതാണ്. വർഷങ്ങൾക്ക് മുമ്പ് താനും സമാനമായ ഒരു പൊലീസ് അനുഭവത്തിെൻറ ഇരയായിരുന്നുവെന്നും അന്ന് കൂടെയുണ്ടായിരുന്ന ജേഷ്ഠനെ പൊലീസ് വെറുതെ തൊഴിച്ചെന്നും മാർട്ടിൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.