പിസ്റ്റൾ കൈവശംവച്ചു, റഷ്യ ഓഫീസ് പിടിച്ചെടുത്താൽ മരണം വരെ പോരാടുമായിരുന്നു: വൊളോദമിർ സെലെൻസ്കി
text_fieldsകിയവ്: ഉക്രെയ്നിൽ റഷ്യ ആക്രമണം തുടങ്ങിയ ഘട്ടത്തിൽ, താൻ ഒരു പിസ്റ്റൾ കൈവശം വെക്കാറുണ്ടായിരുന്നുവെന്നും റഷ്യൻ സൈന്യം കിയവിലെ തന്റെ ഓഫീസിന് പിടിച്ചെടുത്തിരുന്നെങ്കിൽ മരണം വരെ പോരാടുമായിരുന്നുവെന്നും വെളിപ്പെടുത്തി പ്രസിഡന്റ് സെലെൻസ്കി. എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും റഷ്യക്കാർ തന്നെ പിടികൂടിയാൽ അത് നാണക്കേടായിരിക്കുമെന്നും സെലെൻസ്‌കി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു."എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് എനിക്ക് അറിയാം. 'ഉക്രെയ്ൻ പ്രസിഡന്റിനെ റഷ്യ പിടികൂടി' എന്ന് തലക്കെട്ട് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ?. ഇതൊരു നാണക്കേടാണ്, ഇത് ഒരു നാണക്കേടായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," സെലൻസ്‌കിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, റഷ്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉക്രെയ്ൻ തലസ്ഥാനമായ കിയവ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രസിഡന്‍റിന്‍റെ ഓഫീസുള്ള ബാങ്കോവ സ്ട്രീറ്റിലേക്ക് മുന്നേറുന്നതിൽ റഷ്യൻ സൈന്യം പരാജയപ്പെടുകയായിരുന്നു. കിയവിന്റെ പ്രാന്തപ്രദേശത്ത് റഷ്യ ആക്രമണം നടത്തിയെങ്കിലും, അവർക്ക് നഗരത്തിന്റെ ഹൃദയഭാഗത്ത് മേൽകൈ നേടാൻ കഴിഞ്ഞില്ല. നിരവധി അട്ടിമറി ശ്രമങ്ങൾ പരാജയപ്പെടുത്തിയതായും ഉക്രെയിൻ അവകാശപ്പെട്ടിരുന്നു.
“അവർ ഭരണത്തിലേക്ക് പോയിരുന്നെങ്കിൽ, ഞങ്ങൾ ഇവിടെ ഉണ്ടാകില്ലായിരുന്നു,” സെലെൻസ്‌കി പറഞ്ഞു. റഷ്യൻ സേനയുടെ പിടിയിലാകുന്നതിനേക്കാൾ സ്വയം ജീവനെടുക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന ആരോപണവും പ്രസിഡന്റ് നിഷേധിച്ചു. ഒരിക്കലും സ്വയം വെടിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ സൈന്യം ഉക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികളടക്കം 25 പേരെ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് സെലെൻസ്‌കിയുടെ അഭിമുഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.