ബോധമുള്ള ആളുടെ കൈവശം ട്വിറ്റർ എത്തിയതിൽ സന്തോഷം; തിരിച്ചുവരവിൽ പ്രതികരിക്കാതെ ട്രംപ്
text_fieldsവാഷിങ്ടൺ: ടെസ്‍ല ചെയർമാൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിൽ പ്രതികരണവുമായി യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മസ്കിന്റെ ഏറ്റെടുക്കലിനെ അഭിനന്ദിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ, ട്വിറ്ററിൽ വീണ്ടുമെത്തുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
സുബോധമുള്ള ആളിന്റെ കൈയിലാണ് ട്വിറ്റർ ഇപ്പോൾ ഉള്ളത് എന്നുള്ളതിൽ സന്തോഷിക്കുന്നു. നമ്മുടെ രാജ്യത്തെ വെറുക്കുന്ന തീവ്ര ഇടതുപക്ഷ ഭ്രാന്തൻമാർ ഇനി ട്വിറ്ററിന്റെ തലപ്പത്തുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ കഴിഞ്ഞ ദിവസമാണ് ടെസ്‍ല ചെയർമാൻ ഇലോൺ മസ്ക് ട്വിറ്ററിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാളിനേയും ലീഗൽ തലവൻ വിജയ ഗാഡ, ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗൽ എന്നിവരേയും മസ്ക് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.