കമല ഹാരിസിനേക്കാൻ ഇന്ത്യക്കാരുടെ പിന്തുണ തനിക്കെന്ന് ട്രംപ്
text_fields
വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡനെയും വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസിനെയും കടന്നാക്രമിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആക്രമിച്ചു. ബൈഡൻ നയിക്കുന്ന അമേരിക്കയിൽ ആരും സുരക്ഷിതരല്ലെന്ന് വിമർശിച്ച ട്രംപ് കമല അതിലും മോശമാണെന്നും കൂട്ടിച്ചേർത്തു.
''ജോ ബൈഡൻ പ്രസിഡൻറാവുകയാണെങ്കിൽ, അദ്ദേഹം അമേരിക്കയിലെ ഓരോ പൊലീസ് വകുപ്പിനെയും കുരുക്കുന്നതിനുള്ള നിയമനിർമാണം നടത്തും. ഒരുപക്ഷേ കമല ഹാരിസ് അതിലും ഒരു പടി മോശമാണ്. അവൾ ഇന്ത്യൻ പാരമ്പര്യമുള്ളയാളാണ്. എന്നാൽ തനിക്ക് അവരെക്കാൾ കൂടുതൽ ഇന്ത്യൻ പിന്തുണയുണ്ട്'' -ട്രംപ് പറഞ്ഞു. ന്യൂയോർക്ക് സിറ്റി പൊലീസ് ബെനവലൻറ് അസോസിയേഷൻ അംഗങ്ങൾക്കുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനോട് ശത്രുതാ സമീപനമാണ് കമല ഹാരിസിനുള്ളതെന്നും ട്രംപ് ആരോപിച്ചു. ''ബൈഡൻ നിങ്ങളുടെ അന്തസും ബഹുമാനവും ഇല്ലാതാക്കുകയാണ്. ബൈഡെൻറ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല. നവംബർ മൂന്നിന് നിങ്ങൾ അത് തിരിെക നേടുമെന്നാണ് പറയാനുള്ളത്''- ട്രംപ് തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.