'യു.എസ് വൈസ് പ്രസിഡന്‍റാകുന്ന ആദ്യ വനിത ഞാനായിരിക്കാം, എന്നാൽ അവസാനത്തേതല്ല' -കമല ഹാരിസ്
text_fieldsവാഷിങ്ടൻ: യു.എസ് വൈസ് പ്രസിഡന്‍റാകുന്ന ആദ്യ വനിത താനായിരിക്കാം, എന്നാൽ അവസാനത്തേതല്ലെന്ന് കമല ഹാരിസ്. അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. തുല്യതക്കായുള്ള കറുത്ത വർഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്‍റെ വിജയമാണിതെന്നും പുതിയ പ്രഭാതം വിടർന്നെന്നും അവർ പറഞ്ഞു.
'ജനാധിപത്യ പ്രക്രിയയിലേക്ക് പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു. ഈ നേട്ടത്തിന് അർഹരാക്കിയ നിങ്ങളോട് നന്ദിയുണ്ട്. അമേരിക്ക ജനാധിപത്യത്തിന്‍റെ അന്തസ്സ് കാത്തു സൂക്ഷിച്ചു' -കമല ഹാരിസ് പറഞ്ഞു. അമ്മ ശ്യാമള ഗോപാലൻ അടക്കമുള്ളവരുടെ ത്യാഗങ്ങളും അവർ സ്മരിച്ചു.
ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമായ കമല ഹാരിസ് യു.എസിൻെറ പ്രഥമ വനിത വൈസ് പ്രസിഡൻറാണ്. ആഗസ്റ്റിൽ പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ ട്രംപിന് നേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം മുൻനിരയിൽ കമലയുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.