'തെരഞ്ഞെടുപ്പ് ജയിച്ചത് ഞാൻ'; തോൽവി സമ്മതിക്കാതെ വീണ്ടും ട്രംപ്
text_fieldsവാഷിങ്ടൺ: തെരഞ്ഞെടുപ്പ് ജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. തിങ്കളാഴ്ച ഫേസ്ബുക്കിൽ 'I WON THE ELECTION' എന്നുചേർത്താണ് ട്രംപ് തോൽവി സമ്മതിച്ചിട്ടില്ലെന്ന് വീണ്ടും പ്രഖ്യാപിച്ചത്. ജോ ബൈഡെൻറ വിജയം ചോദ്യം ചെയ്തുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.
ഇന്നലെ ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചുവെന്ന അടിസ്ഥാന രഹിതമായ ആരോപണത്തോടൊപ്പം ഡെമോക്രാറ്റ് സ്ഥാനാർഥിയായ ബൈഡൻ വിജയിച്ചുവെന്ന് ട്രംപ് സമ്മതിച്ചിരുന്നു.
ഇതിനിടെ ട്രംപിെൻറ അനുകൂലികൾ പ്രതിഷേധവുമായി ഇന്നലെ തെരുവിലിറങ്ങിരുന്നു. ഇൗ പ്രതിഷേധം ന്യായമല്ലെന്ന് ചൂണ്ടികാട്ടി മറ്റൊരു വിഭാഗംകൂടി തെരുവിൽ സംഘടിച്ചതോടെ സംഘർഷമായിരുന്നു. 20 പേരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പൊലീസ് സംഘർഷം അവസാനിപ്പിച്ചത്.
ട്രംപ് ഫോര്‍ മോര്‍ ഇയേഴ്‌സ് എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം നടത്തിയവരെ ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് വാഷിങ്ടണിൽ ട്രംപ് അനുകൂലികളുടെ പ്രതിഷേധവും സംഘർഷവും ശക്തമായതും തുടര്‍ന്ന് അറസ്റ്റുണ്ടായതും.
തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിെൻറ വാദം തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.
നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണെന്നും ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അടുത്ത ജനുവരിയിലാണ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ചുമതലയേൽക്കേണ്ടത്. ചുമതലകൾ കൈമാറുന്നതിെൻറ ഭാഗമായി കീഴ്വഴക്കമനുസരിച്ച് നടക്കാറുള്ള നടപടികളോടു പോലും മുഖം തിരിച്ചു നിൽക്കുകയാണ് ഇപ്പോൾ ട്രംപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.