Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ കുടുങ്ങിയ...

അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർഫോഴ്​സ്​ വിമാനം കാബൂളിൽ

text_fields
bookmark_border
അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർഫോഴ്​സ്​ വിമാനം കാബൂളിൽ
cancel

കാബൂൾ: അഫ്​ഗാനിസ്​താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടി​െലത്തിക്കാൻ എയർഫോഴ്​സ്​ വിമാനം കാബൂളിലെത്തി. തിങ്കളാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ പ്രത്യേക വിമാനം കാബൂളിൽ ലാൻഡ്​ ചെയ്​തത്​. എന്നാൽ വിമാനം എപ്പോൾ മടങ്ങുമെന്നതിനെ സംബന്ധിച്ച്​ വ്യക്​തതയില്ല.

എയർഫോഴ്​സിന്‍റെ സി--17 ഗ്ലോബ്​മാസ്റ്റർ വിമാനമാണ്​ കാബൂളിൽ ലാൻഡ്​ ചെയ്​തത്​. താജിക്കിസ്​താനിലാണ്​ വിമാനം ആദ്യമെത്തിയത്​. കാബൂൾ വിമാനത്താവളത്തിലെ പ്രശ്​നങ്ങളെ തുടർന്നാണ്​ വിമാനം താജിക്കിസ്​താനിൽ ലാൻഡ്​ ചെയ്​തത്​. പിന്നീടാണ്​ വിമാനം കാബൂളിലേക്ക്​ പറന്നത്​.

അഫ്​ഗാനിൽ നിന്ന്​ മറ്റ്​ രാജ്യങ്ങളിലേക്ക്​ പോകാൻ ആളുകൾ കൂട്ടത്തോടെ കാബൂൾ വിമാനത്താവളത്തിലെത്തിയതോടെ സിവിലിയൻ വിമാനങ്ങളുടെ സർവീസ്​ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന്​ നാറ്റോയും യു.എസ്​ സേനയും അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - IAF aircraft lands in Kabul to evacuate Indians, embassy staff
Next Story