ഗ്രീൻലാൻറിലെ മഞ്ഞുപാളി അതിവേഗം ഉരുകുന്നു; ഭൂമിയിലെ മനുഷ്യവാസം ഇനി എത്ര നാൾ..?
text_fieldsഅനേക വർഷങ്ങളായി ഉറഞ്ഞുകിടക്കുന്ന മഞ്ഞുമലകൾ തടയാനാകാത്ത വേഗതയിൽ ഉരുകിയൊലിക്കുന്നു. അതിവേഗതയിലുള്ള ഇൗ മഞ്ഞുരുക്കം ലോകത്തെയാകെ പ്രളയത്തിൽ മൂടുമെന്ന് മുന്നറിയിപ്പ് നൽകുന്നത് ഒരു കൂട്ടം ഗവേഷകരാണ്. ആർട്ടിക് മേഖലയിലെ ഗ്രീൻലാൻറിൽ നടന്ന ഒരു പഠനമാണ് ആരെയും െഞട്ടിക്കുന്ന ഫലം പുറത്തുകൊണ്ടുവന്നിരിക്കുന്നത്്.
ഗ്രീൻലാൻറിൽ 17 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മഞ്ഞുപാളി അതിവേഗം ഉരുകുകയാണെന്നാണ് കോപൻഹേഗൻ സർവകലാശാലയും നോർവെയിലെ ആർട്ടിക് സർവകലാശാലയും ഒരുമിച്ചു നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഇതേ വേഗതയിൽ മഞ്ഞുരുകിയാൽ 80 വർഷത്തിനകം കടൽ 1.2 മീറ്റർ ഉയരുമെന്നാണ് പഠന ശേഷം പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്. കടൽ രണ്ടു മീറ്റർ ഉയർന്നാൽ, മാലദ്വീപും ബംഗ്ലാദേശുമൊന്നും ഇൗ ഭുമുഖത്തു തന്നെ അവശേഷിക്കില്ല.
ഗ്രീൻലാൻറിലെ മഞ്ഞുപാളി പൂർണമായും ഉരുകിയാൽ കടൽ എഴു മീറ്ററോളം ഉയരും. 900 വർഷങ്ങൾകൊണ്ട് അതും സംഭവിക്കുമെന്നാണ് പഠനം നൽകുന്ന മുന്നറിയിപ്പ്. ഭൂമുഖത്ത് മനുഷ്യരുടെ വാസം തന്നെ ഭീഷണിയിലാകുമെന്നാണ് പഠനം നൽകുന്ന സൂചന.
1880 മുതൽ ഗ്രീൻലാൻറിലെ മഞ്ഞുരുക്കം സംഭവിക്കുന്നുണ്ടെന്നാണ് പഠന റിപ്പോർട്ടിലുള്ളത്. വ്യവസായ വിപ്ലവത്തിന് ശേഷമുള്ള ആഗോളതാപനം പ്രകൃതിയിൽ വലിയ പരുക്കുകളാണ് ഉണ്ടാക്കിയത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കാർബൺഡൈ ഒാക്സൈഡിെൻറ പുറം തള്ളലും ആഗോള താപനത്തെ അതിവേഗത്തിലാക്കി. ആഗോളതാപനത്തിെൻറ നിരക്ക് നിയന്ത്രിച്ചാൽ പോലും ഗ്രീൻലാൻിലെ മഞ്ഞുരുക്കം ഉടനെയൊന്നും തടയാനാകില്ലെന്നാണ് ഗവേഷകർ പറയുന്നത്.
ഗ്രീൻലാൻറിലെ മഞ്ഞുരുക്കം മൺസൂൺ പ്രദേശങ്ങളിലും നാശം വിതക്കാൻ കാരണമാകുമെന്ന മുന്നറിയിപ്പ് പഠനം നടത്തിയവർ നൽകുന്നുണ്ട്. കേരളം പോലുള്ള തീര പ്രദേശങ്ങൾ മഞ്ഞുരുക്കത്തിെൻറ ഫലങ്ങൾ നേരിടേണ്ടി വരും. ഗ്രീൻലാൻറിൽ നടക്കുന്ന മഞ്ഞുരുക്കം മനുഷ്യർക്ക് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. നിക്ലസ് ബോർസ് പറയുന്നു.
മഞ്ഞുരുക്കം കാരണം കടലിലെ ജല നിരപ്പുയർന്നാൽ അപകടത്തിലാകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഷാങ്ഹായി, ലണ്ടൻ, േഫ്ലാറിഡ തുടങ്ങിയ നഗരങ്ങളും സമുദ്രനിരപ്പുയർന്നാൽ ഭീഷണിയിലാകുന്ന സ്ഥലങ്ങളാണ്. മഞ്ഞുരുക്കത്തിെൻറ വേഗത നിയന്ത്രിക്കാനായില്ലെങ്കിൽ ഇന്നു കാണുന്ന പല നഗരങ്ങളും സമീപ ഭാവിയിൽ വെള്ളത്തിനടിയിലാകും. ഇൗ പ്രതിഭാസം തുടർന്നാൽ, ഭൂമിയിൽ മനുഷ്യ കുലത്തിെൻറ നിലനിൽപു തന്നെ ഭീഷണിയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.