ഇസ്രായേൽ സൈനികരുടെ ഇടയിൽ ആത്മഹത്യ വർധിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ഐ.ഡി.എഫ്
text_fieldsടെൽ അവീവ്: ഹമാസുമായുള്ള യുദ്ധത്തിനിടെ ആത്മഹത്യ ചെയ്യുന്ന ഇസ്രായേൽ സൈനികരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഇസ്രായേൽ പ്രതിരോധ സേന. കഴിഞ്ഞ രണ്ട് വർഷമായുള്ള മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഐ.ഡി.എഫ് പുറത്തുവിട്ടു.
അതു പ്രകാരം, 2023 ഒക്ടോബർ 7നുശേഷം 28 സൈനികർ ആത്മഹത്യ ചെയ്തു. ഒക്ടോബറില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള കണക്കുകളേക്കാള്‍ എത്രയോ കൂടുതല്‍ ആണിത്. ഒക്‌ടോബർ ആക്രമണത്തിന് മുമ്പ് 2023ൽ 10 ആത്മഹത്യകളാണ് നടന്നതെന്നും ഐ.ഡി.എഫ് ചൂണ്ടിക്കാട്ടി. 2022ല്‍ 14പേരും 2021ല്‍ 11 പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്.
2023-2024 കാലഘട്ടത്തിലെ മരണസംഖ്യ കഴിഞ്ഞ പത്ത് വര്‍ഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോഴുള്ളതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുദ്ധം കഴിഞ്ഞാല്‍ ഇസ്രായേല്‍ സൈനികരുടെ മരണത്തിനു പിന്നിലെ രണ്ടാമത്തെ കാരണമായി ആത്മഹത്യകള്‍ മാറി. രോഗബാധയിലൂടെയും അപകടങ്ങളിലൂടേയും മരണപ്പെട്ടവരുടെ കണക്കുകളേക്കാള്‍ കൂടുതല്‍ ആണിത്.
ഗസ്സയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുറഞ്ഞത് 891 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയും 5,569 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഐ.ഡി.എഫ് കണക്കുകൾ പറയുന്നു. 2023ല്‍ 558 സൈനികരും 2024ല്‍ 363 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2022ല്‍ 44 ഇസ്രായേല്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഇസ്രായേൽ ഭരണകൂടം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലും യുദ്ധത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അതൃപ്തിയും ഭയന്ന് സൈനികരുടെ യഥാർഥ മരണ കണക്കുകള്‍ പുറത്തുവിടാതിരിക്കുകയാണെന്ന് ആക്ഷേമുണ്ട്. വാസ്തവത്തില്‍ മരണനിരക്ക് വളരെ കൂടുതലാണെന്ന് ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകള്‍ പറയുന്നു.
2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ 39,000ല്‍ അധികം കോളുകള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് വന്നതായും ഇത് സൈന്യത്തിലെ ആത്മഹത്യകള്‍ തടയാന്‍ സഹായിച്ചുവെന്നും ഇസ്രയേൽ സർകകാർ അറിയിച്ചു. സൈനികരെ സഹായിക്കാന്‍ യുദ്ധത്തിനിടയില്‍ 800 മാനസികാരോഗ്യ ഓഫിസര്‍മാരുടെ നിയമന അപേക്ഷയും സൈന്യം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.