അനുമതിയില്ലാതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തും; 10 വർഷത്തേക്ക് സൗദിയിലേക്ക് വിലക്കും
text_fieldsമക്ക: അനുമതിയില്ലതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തലും 10 വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്കും ഏർപ്പെടുത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നൽകി. പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമം നടത്തി കുടുങ്ങി വിരലടയാളം രേഖപ്പെടുത്തുന്നവരെ ഉടൻ നാടുകടത്തുമെന്നും ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ 10 വർഷത്തെ വിലക്കുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.
ഫാമിലി വിസിറ്റിങ് വിസ താമസരേഖയാക്കി (ഇഖാമ) മാറ്റാൻ നിയമം അനുവദിക്കുന്നില്ലെന്നും ജവാസത്ത് അറിയിച്ചു. ഹജ്ജ് വിസയിൽ എത്തുന്നവർക്കും ഇഖാമയോടെ രാജ്യത്ത് താമസിക്കുന്നവർക്കും മാത്രമേ ഹജ്ജ് കർമങ്ങൾ ചെയ്യാൻ അനുവദിക്കൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് സൗദി പൗരന്മാരും രാജ്യത്തെ വിദേശികളും കോവിഡ് വാക്സിൻ മൂന്ന് ഡോസുകൾ പൂർത്തിയാക്കേണ്ടതുണ്ട്.
മൂന്നു ഡോസ് വാക്സിൻ എടുത്തവരെയാണ് വാക്‌സിനേഷൻ പൂർത്തിയാക്കിയവരായാണ് കണക്കാക്കുന്നതെന്നും അധികൃതരും വ്യക്തമാക്കി. വിദേശീയരും സ്വദേശികളുമായ 10 ലക്ഷം തീർഥാടകരെയാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. സൗദിയിൽനിന്ന് ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.