കോവിഡ് മാറിയിട്ടില്ലെങ്കിൽ ട്രംപുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഇപ്പോഴും കോവിഡുണ്ടെങ്കിൽ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായ ജോ ബൈഡൻ. 'നിരവധിയാളുകൾക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതൊരു ഗുരുതരമായ രോഗമാണ്. ക്ലെവ്ലാൻഡ് ക്ലിനിക്കിെൻറയും അവിടുത്തെ ഡോക്ടർമാരുടേയും നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിെൻറ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹവുമായുള്ള സംവാദത്തിന് കാത്തിരിക്കുകയാണ്. എന്നാൽ, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിക്കണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
സെപ്തംബർ 29നായിരുന്നു പ്രസിഡൻറ് സ്ഥാനാർഥികൾ തമ്മിലുള്ള മൂന്ന് തുറന്ന സംവാദങ്ങളിലെ ആദ്യത്തെ സംവാദം അരങ്ങേറിയത്. ഒക്ടോബർ 15ന് മയാമിയിൽ വെച്ചായിരുന്നു രണ്ടാമത്തെ സംവാദം നടക്കേണ്ടിയിരുന്നത്. നാഷ്വില്ലെയിൽ ഇൗ മാസം 22ന് മൂന്നാമത്തെതും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സംവാദം എങ്ങനെ നടത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റിൽ ബെയ്ഡനുമായുള്ള സംവാദത്തിൽ പെങ്കടുക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് ട്രംപ് അറിയിച്ചിരുന്നു.
രോഗം ഭേദമാകുന്നതിനു മുമ്പുതന്നെ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ പ്രചാരണങ്ങളിലേക്ക് വീണ്ടുമിറങ്ങാൻ ട്രംപ് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസിലെ ഡോക്ടർമാരെ ചില്ലറയൊന്നുമല്ല ഇത് ആശയക്കുഴപ്പത്തിലാക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള മാർഗനിർദേശങ്ങളേക്കാൾ രാഷ്ട്രീയ കാര്യങ്ങൾക്ക് ട്രംപ് മുൻതൂക്കം നൽകുേമ്പാൾ ഡോ. കോൺലിയുടെ ഓഫിസ് വൈറ്റ്ഹൗസ് ജോലിക്കാരെയും സന്ദർശകരെയും പ്രസിഡൻറിനെത്തന്നെയും കോവിഡിെൻറ ഭീഷണിയിൽനിന്ന് രക്ഷിച്ചെടുക്കാൻ പെടാപ്പാട് പെടേണ്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.