കമ്പനികളിൽ സ്ത്രീകൾ മാനേജർമാരായാൽ മലിനീകരണം കുറയുമെന്ന്
text_fieldsഓട്ടവ: കമ്പനികളില്‍ സ്ത്രീകള്‍ മാനേജര്‍മാരായി വന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവുവരുമെന്ന് പഠനം. ബാങ്ക് ഫോര്‍ ഇൻറര്‍നാഷനല്‍ സെറ്റില്മെൻറ്സില് പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതും ജെന്‍ഡര്‍ വൈവിധ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നത് ബോര്‍ഡ് തലത്തില്‍ മാത്രമല്ല ഗുണം ചെയ്യുകയെന്നും അത് ബിസിനസിനെ മെച്ചപ്പെടുത്തുമെന്നും പഠനം പറയുന്നു.
2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 24 രാജ്യങ്ങളില്‍നിന്നുള്ള 2000 ലിസ്റ്റഡ് കമ്പനികളില്‍ വിശകലനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സ്ത്രീകളായ മാനേജര്‍മാരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധന വരുത്തുമ്പോള്‍ കാര്‍ബണ്‍ പുറത്തുവിടുന്നതില്‍ 0.5 ശതമാനം കുറവുണ്ടാകുന്നതായാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.