അമേരിക്കയിലെ ഉയരം കൂടിയ വ്യക്തി 38ാം വയസിൽ അന്തരിച്ചു; മരണം കാരണം ഇതാണ്
text_fieldsന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോർ വോവ്കോവിൻസ്കി അന്തരിച്ചു. 38 വയസായിരുന്നു. റോച്ചസ്റ്ററിലെ മയോക്ലിനിക്കിൽ വെച്ച് ഹൃദയാഘാതം മൂലം വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഉക്രൈൻ സ്വദേശികളാണ് ഇഗോറിന്‍റെ കുടുംബം. അദ്ദേഹത്തിന്‍റെ മാതാവും മയോ ക്ലിനിക്കിലെ ഐ.സി.യു നഴ്സുമായ സ്വെറ്റ്ലാന വോവ്കോവിൻസ്ക മരണം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു.
1989ൽ ഇഗോർ ചികിത്സ തേടിയാണ് കുടുംബത്തോടൊപ്പം യു.എസിൽ എത്തിയത്. പിറ്റിറ്റ്വറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടർന്ന് വളർച്ച ഹോർമോണിലുണ്ടായ വ്യതിയാനമാണ് ഇഗോറിന് ഉയരം വർധിക്കാൻ ഇടയാക്കിയത്. 27ാം വയസിൽ അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് അർഹനായി. ഏഴ് അടി 8.33 ഇഞ്ചാണ് (രണ്ട് മീറ്റർ 34.5 സെന്‍റിമീറ്റർ) ഉയരം.
'ലോകത്തിലെ ഏറ്റവും വലിയ ഒബാമ ആരാധകൻ' എന്ന് ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച് 2013ലെ തെരഞ്ഞെടുപ്പ് റാലിക്കെത്തിയത് മുൻ പ്രസിഡന്‍റ് ബറാക് ഒബാമ ശ്രദ്ധിച്ചതോടെയാണ് ഇഗോർ പ്രശസ്തനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.