ഇളകാതെ പാകിസ്താനിലെ ഇന്ധന-വൈദ്യുതി വില; പണം എവിടെ നിന്നെന്ന് ഐ.എം.എഫ്
text_fieldsഇസ്ലാമാബാദ്: ഇന്ധന-വൈദ്യുതി നില വർധിക്കാതിരിക്കാൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്‍ പ്രഖ്യാപിച്ച 1.5 ബില്യണ്‍ ഡോളര്‍ സബ്സിഡി പാക്കേജിന് എങ്ങനെ പണം കണ്ടെത്തുമെന്ന് വിശദീകരിക്കണമെന്ന് പാക് സര്‍ക്കാരിനോട് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ആവശ്യപ്പെട്ടു. 2019ൽ പാക്കിസ്ഥാനുമായി ധാരണയിലായ 6 ബില്യൺ ഡോളറിന്റെ രക്ഷാ പാക്കേജിന്റെ ഏഴാമത്തെ അവലോകന യോഗത്തിലാണ് ഐ.എം.എഫ് വിശദീകരണം ആവശ്യപ്പെട്ടത്.
പെട്രോള്‍, ഡീസല്‍, വൈദ്യുതി നിരക്കുകളില്‍ ഇളവ് വാഗ്ദാനം ചെയ്യുന്നതാണ് ഇംറാന്റെ സബ്‌സിഡി പാക്കേജ്. എന്നാല്‍ പാക്കേജിന് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുകയെന്നത് സംബന്ധിച്ച് ഐ.എം.എഫിന് സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പാക് ധനമന്ത്രി ഷൗക്കത്ത് തരിന്‍ അവകാശപ്പെട്ടു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സമയത്താണ് ഇംറാൻ പെട്രോള്‍, ഡീസല്‍, വൈദ്യുതി നിരക്കുകളില്‍ ഇളവ് വാഗ്ദാനം ചെയ്തത്.
പാക്കേജിനു പണം കണ്ടെത്താൻ തങ്ങൾക്ക് സാമ്പത്തിക സ്രോതസ് ഉണ്ടെന്നും പണത്തിന്റെ വിശദാംശങ്ങൾ രാജ്യാന്തര നാണയനിധിക്ക് ഇതിനകം തന്നെ കൈമാറിയിട്ടുണ്ടെന്നുമാണ് പാക് ധനമന്ത്രി ഈ വിവാദത്തോട് പ്രതികരിച്ചത്.
കഴിഞ്ഞ വർഷത്തേക്കാൾ 285 ബില്യൺ രൂപയുടെ നികുതി അധികം പിരിച്ചെടുക്കാനായെന്നു ഇമ്രാൻ ഖാൻ നേരത്തെ വിശദീകരിച്ചിരുന്നു.
നിലവിൽ ഇംറാൻ ഖാനെതിരെ പാകിസ്താനിൽ ഭരണപക്ഷത്തടക്കം നീക്കം സജീവമാണ്. ജന വികാരം അനുകൂലമായി നിലനിർത്തുന്നതിന് ഇന്ധന- വൈദ്യുതി നിരക്കുകൾ നാലുമാസത്തേക്ക് മരവിപ്പിച്ച് നിർത്താനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.