പാക് സൈനിക മേധാവിയുമായി നല്ല ബന്ധത്തിലല്ല -തുറന്നു പറഞ്ഞ് ഇംറാൻ ഖാൻ
text_fieldsഇസ്‍ലാമാബാദ്: പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുടെ നിയമനത്തെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് സൈനിക മേധാവി ജന. ഖമർ ജാവേദ് ബജ് വയുമായുള്ള ബന്ധം തകർന്നതായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താനിൽ സൈന്യത്തിനാണ് കൂടുതൽ ശക്തി.
ഞാൻ രാജ്യത്ത് നിയമവാഴ്ച നടപ്പാക്കാൻ ശ്രമിക്കുമ്പോൾ, അവർക്കും അതിൽ ശക്തമായ റോളുണ്ടെന്നും ഡോൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഇംറാൻ ചൂണ്ടിക്കാട്ടി. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായത്. അലീം ഖാനെ മുഖ്യമന്ത്രിയാക്കാനായിരുന്നു സൈനിക മേധാവിക്ക് താൽപര്യം. എന്നാൽ ഞാനതിനു തയാറായിരുന്നില്ല. നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിരവധി കേസുകൾ അദ്ദേഹത്തിന് എതിരെയുണ്ട്. മാത്രമല്ല, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന വസ്തുവകകൾ അദ്ദേഹം വിൽപന നടത്തിയിട്ടുമുണ്ട്-ഇംറാൻ പറഞ്ഞു.
അഴിമതി നടത്തിയാൽ ഇംറാനെ പാർട്ടി സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് തനിക്കെതിരെയുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും ഇംറാൻ ന്യായീകരിച്ചു.
എന്നാൽ അലീമിനെതിരെ വ്യക്തമായ തെളിവുകളുണ്ട്. തന്റെ ജനകീയത ഒന്നുകൊണ്ട് മാത്രമാണ് 2018ൽ അധികാരത്തിൽ വന്നതെന്നും തെരഞ്ഞെടുപ്പിൽ സൈന്യം തന്നെ പിന്തുണച്ചിരുന്നില്ലെന്നും ഇംറാൻ അവകാശപ്പെട്ടു. പാക് സൈനിക മേധാവി നവംബർ 29ന് വിരമിക്കും.
ഇംറാൻ പ്രധാനമന്ത്രിയായപ്പോൾ മൂന്നു തവണയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുത്തത്. പാർട്ടി റാലിക്കിടെയുണ്ടായ വധശ്രമത്തെ അതിജീവിച്ച ഇംറാൻഖാൻ വിശ്രമത്തിലാണിപ്പോൾ. റാലി വ്യാഴാഴ്ച പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.