വധശ്രമത്തിനുശേഷം ഇംറാൻ ഖാൻ പൊതുവേദിയിൽ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ തനിക്ക് നേരെയുണ്ടായ വധശ്രമത്തിനുശേഷം ആദ്യമായി ശനിയാഴ്ച പൊതുവേദിയിൽ സംസാരിച്ചു. ശനിയാഴ്ച റാവൽപിണ്ടിയിൽ നടന്ന പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി റാലിയിലാണ് അദ്ദേഹം സംബന്ധിച്ചത്. പ്രസംഗം കേൾക്കാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന ആവശ്യം ഇംറാൻ ഖാൻ ആവർത്തിച്ചു. ഇസ്ലാമാബാദിലേക്കുള്ള ലോങ്മാർച്ചിനിടെ മൂന്നാഴ്ച മുമ്പാണ് ഇംറാന് വസീറാബാദിൽ വെടിയേറ്റത്. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു അദ്ദേഹം. ഇംറാൻ ശനിയാഴ്ച ജനക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന വിഡിയോ പാർട്ടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. പ്രവർത്തകർ ചുറ്റും വെടിയുണ്ടയെ പ്രതിരോധിക്കുന്ന മറ പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.