രാജ്യം വിടുകയാണെങ്കിൽ മോചിപ്പിക്കാമെന്ന് വാഗ്ദാനം ലഭിച്ചു – ഇംറാൻ ഖാൻ
text_fieldsലാഹോർ: രാജ്യം വിട്ടുപോകുകയാണെങ്കിൽ ജയിൽ മോചിതനാക്കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നതായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പക്ഷേ, ഈ വാഗ്ദാനം താൻ നിരസിച്ചിരുന്നതായും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വെളിപ്പെടുത്തി. അട്ടോക് ജയിലിലായിരുന്നപ്പോഴാണ് മൂന്നു വർഷത്തേക്ക് നാടുവിട്ട് വിദേശത്ത് കഴിയാനുള്ള അവസരം ലഭിച്ചത്.
പക്ഷേ, താൻ പാകിസ്താനിൽതന്നെ കഴിയും. ഇവിടെത്തന്നെ മരിക്കും. തന്റെ നിലപാട് വളരെ വ്യക്തമാണ്. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ആദ്യം മോചിപ്പിക്കണം. അതിനുശേഷം മാത്രമേ തന്റെ വ്യക്തിപരമായ കാര്യങ്ങൾ പരിഗണിക്കുകയുള്ളൂവെന്നും ഖാൻ പറഞ്ഞു. ഇസ്ലാമാബാദിലെ ബനി ഗാലയിലുള്ള വസതിയിലേക്ക് മാറ്റാമെന്ന വാഗ്ദാനം ലഭിച്ചിരുന്നതായി ഖാൻ നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.