പാക് യുവാക്കളെ ലക്ഷ്യമിട്ട് ഇംറാൻ ഖാന്റെ ആപ്; രാബ്ത
text_fieldsഇസ്ലാമാബാദ്: പാക് യുവതലമുറയെ പാർട്ടിയിൽ ചേർക്കുന്നതിനായി ആപ്ലിക്കേഷനുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ നേതാവുമായ ഇംറാൻ ഖാൻ. 'രാബ്ത' എന്ന പേരിട്ടിരിക്കുന്ന ആപ് ഇംറാൻ ഖാൻ ഉദ്ഘാടനം ചെയ്തു. വിദേശത്തുള്ള പാകിസ്താൻ പൗരൻമാർക്കും പാർട്ടിയിൽ അംഗമാകാൻ ആപ്ലിക്കേഷൻ വഴി സാധിക്കുമെന്ന് ഇംറാൻ ഖാൻ പറഞ്ഞു.
വിദേശങ്ങളിൽ താമസിക്കുന്ന പാകിസ്താൻ പൗരന്മാർ നമ്മുടെ വിലമതിക്കാനാകാത്ത സ്വത്താണ്. പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വിദേശത്തുള്ള നമ്മുടെ പൗരൻമാരുടെ അവകാശങ്ങൾ തടയുകയാണ് - ഇംറാൻ ഖാൻ പറഞ്ഞു.
ആപ്പ് ഉപയോഗിച്ച് എല്ലാവരും പി.ടി.ഐയിൽ അംഗമാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തുടക്കത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ ചില അസൗകര്യങ്ങൾ നേരിടേണ്ടി വരുമെന്നും എന്നാൽ എല്ലാവരും ക്ഷമയോടെയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കകത്തെ പിഴവുകൾ അംഗീകരിക്കുമെന്നും 2018ലെ തെരഞ്ഞെടുപ്പിൽ പറ്റിയ തെറ്റ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തിരുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കുടുംബ രാഷ്ട്രീയം രാജ്യത്തെ വീണ്ടും കൈയടക്കിയിരിക്കുകയാണെന്നും ഷഹബാസ് ശരീഫ് സർക്കാരിനെ വിമർശിച്ച് ഇംറാൻ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.