അറസ്റ്റിനെതിരായ ഇംറാൻ ഖാന്റെ ഹരജി ഇന്ന് പരിഗണിക്കും
text_fieldsഇസ്ലാമാബാദ്: തോഷഖാന കേസിൽ തന്നെ അറസ്റ്റ് ചെയ്തതിനെതിരെ മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ സമർപ്പിച്ച ഹരജി ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹൈകോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരിഖ് മഹ്മൂദ് ജഹാൻഗിരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അനുകൂല ഉത്തരവുണ്ടായാൽ റാവൽപിണ്ടിയിലെ ജയിലിലുള്ള ഇംറാന്റെ മോചനത്തിന് വഴിതെളിയും. ആഗസ്റ്റ് അഞ്ചിന് സെഷൻസ് കോടതി ജഡ്ജി ഹുമയൂൺ ദിലാവറിന്റെ ഉത്തരവനുസരിച്ചാണ് 70കാരനായ ഇംറാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ വിൽപന നടത്തിയ പണം വെളിപ്പെടുത്തിയില്ലെന്ന കേസിലാണ് ഇസ്ലാമാബാദിലെ വിചാരണക്കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചത്. രണ്ടുവർഷത്തിലധികമുള്ള തടവ് ശിക്ഷയായതിനാൽ അധികാരസ്ഥാനങ്ങളിലെത്തുന്നതിൽനിന്ന് അഞ്ചുവർഷത്തെ വിലക്കും നേരിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.