2023ൽ യു.എസ് വിതരണം ചെയ്തത് 14 ലക്ഷം ഇന്ത്യൻ വിസകൾ
text_fieldsന്യൂഡൽഹി: ഇന്ത്യൻ കുടിയേറ്റക്കാരുടെയും സന്ദർശകരുടെയും എക്കാലത്തെയും ഇഷ്ടകേന്ദ്രമായ യു.എസിലേക്ക് 2023ൽ ഇന്ത്യക്കാർക്കായി വിതരണം ചെയ്തത് 14 ലക്ഷം വിസകളെന്ന് കണക്കുകൾ.
ലോകത്ത് യു.എസ് വിസ അപേക്ഷകരിൽ ഓരോ പത്തിലും ഒരാൾ നിലവിൽ ഇന്ത്യക്കാരാണെന്നും യു.എസ് എംബസി വൃത്തങ്ങൾ പറഞ്ഞു. 2022നെ അപേക്ഷിച്ച് 60 ശതമാനമാണ് കഴിഞ്ഞ വർഷം വിസ അപേക്ഷകരുടെ വർധന. സന്ദർശക വിസകൾ (ബി1/ബി2) ഏഴു ലക്ഷത്തിലേറെയാണ്. തൊഴിൽ വിസകൾ 3,80,000 വരും. 1,40,000 വിദ്യാർഥി വിസകളും നൽകി.
തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഇന്ത്യയിൽനിന്നെന്ന റെക്കോഡും ഇത് സൃഷ്ടിച്ചു. മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് വിദ്യാർഥി വിസകൾ പ്രധാനമായും കൈകാര്യംചെയ്യുന്നത്. യു.എസിൽ നിലവിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ ഇന്ത്യക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.