യു.എസ് ആർട്ട് ഗാലറിയിൽ നിന്ന് 12.5 കോടി രൂപ വിലമതിക്കുന്ന പുരാതന ബുദ്ധ പ്രതിമ മോഷ്ടിച്ചു
text_fieldsലോസ് ഏഞ്ചൽസിലെ ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽ നിന്ന് 12.5 കോടി രൂപ വിലമതിക്കുന്ന ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ മോഷണം പോയി. 250 പൗണ്ട് വരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വെങ്കല ശിൽപമാണ് മോഷ്ടാക്കൾ കവർന്നതെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് അറിയിച്ചു.
പ്രവേശന കവാടം തകർത്ത് ഒരാള്‍ പ്രതിമ ട്രക്കിലേക്ക് മാറ്റുന്നതിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ബുദ്ധന്‍റെ ഈ അപൂർവ പുരാവസ്തു ജപ്പാനിലെ എഡോ കാലഘട്ടത്തിൽ (1603-1867) നിർമിക്കപ്പെട്ടാണ്. ഇതിന് ഏകദേശം നാല് അടി ഉയരമുണ്ട്.
ബറകത്ത് ഗാലറിയുടെ പുറത്ത് മുറ്റത്തായിരുന്നു ബുദ്ധ പ്രതിമ സ്ഥാപിച്ചിരുന്നത്. എല്ലാവര്‍ക്കും കാണാൻ വേണ്ടിയായിരുന്നു ഇതെന്ന് ഗാലറി ഉടമ ഫയീസ് ബറകത്ത് പറഞ്ഞു. മോഷണം ആസൂത്രിതമായി നടന്നതാണെന്നും ബറകത്ത് കൂട്ടിച്ചേർത്തു.
പ്രതിമ മോഷണം പോയതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലണ്ടന്‍, സിയോള്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ ഗാലറികളുള്ള ബറകത്ത്, 2017-ലാണ് ലോസ് ഏഞ്ചൽസ് പുതിയ ഗാലറി തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.