യു. എസ് നഗരമായ സ്റ്റഫോർഡിന്റെ മേയറായി മലയാളി
text_fieldsന്യൂയോർക്ക്: അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റിലെ സ്റ്റാഫോർഡ് മേയറായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജനായി മലയാളിയായ കെൻ മാത്യു. നിലവിലെ മേയർ സെസിൽ വില്ലിസിനെ 16 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം വിജയിച്ചത്.
സ്റ്റഫോർഡ് സിറ്റി മുൻ കൗൺസിൽ അംഗമായിരുന്നു കെൻ മാത്യു. കുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രത്യേക പരിപാടിയിൽ ഇന്ത്യൻ-അമേരിക്കൻ കൂടിയായ മിസോറി സിറ്റി മേയർ റോബിൻ എലക്കാട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്റ്റാഫോർഡിന്റെ 67 വർഷത്തെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
സ്റ്റഫോർഡിലെ പ്ലാനിങ് ആൻഡ് സോണിങ് കമീഷനിലും സേവനമനിഷ്ഠിച്ചിട്ടുള്ള മാത്യു 2006 ലാണ് സ്റ്റഫോർഡ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ബോംബെ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം 1970 കളിൽ അദ്ദേഹം യു. എസിലേക്ക് കുടിയേറി. എം.ബി.എ ബിരുദധാരിയായ മാത്യു നിരവധി കമ്പനികളുടെ അക്കൗണ്ടന്റായും ഫിനാൻഷ്യൽ എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. 1982 മുതൽ അദ്ദേഹം സ്റ്റാഫോർഡിൽ താമസിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.