ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡറിന്റെ വധശിക്ഷ നടപ്പാക്കി യു.എസ്
text_fieldsവാഷിങ്ടൺ: ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡർ സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി യു.എസ്. അംബർ മക്ലാഫിൻ എന്ന 49കാരയുടെ വധശിക്ഷയാണ് പ്രാദേശിക സമയം ഏഴ് മണിക്ക് നടപ്പിലാക്കിയത്. മിസ്സോറിയിലെ ഡയഗ്നോസിസ് കറക്ഷണൽ സെന്ററിലാണ് വധശിക്ഷ നടപ്പാക്കിയത്. വിഷം കുത്തിവെച്ചാണ് ഇവരെ വധശിക്ഷക്ക് വിധേയമാക്കിയത്.
2003ൽ മുൻ കാമുകിയെ കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. അടുക്കളയിലെ കത്തി ഉപയോഗിച്ചാണ് ഇവർ കൊലപാതകം നടത്തിയത്. 2006ൽ മക്‍ലാഫിൻ കൊലപാതക കേസിൽ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. പിന്നീട് ശിക്ഷയായി ഇവർക്ക് വധശിക്ഷ കൊടുക്കുകയും ചെയ്തു.
ബാല്യത്തിൽ വളർത്തച്ഛന്റെ വലിയ പീഡനങ്ങൾ ഇവർ ഇരയായതായി വാദമുയർന്നിരുന്നു. ഈയടുത്താണ് ഇവർ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. ട്രാൻസ്ജെൻഡർ സ്ത്രീയുടെ വധശിക്ഷ ഒരുഘട്ടത്തിൽ ഒഹിയോ കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.